ADVERTISEMENT

തന്റെ മകൻ ഓംകാറിന്റെ ഒന്നാം പിറന്നാൾ ആഘോഷത്തിൽ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി പങ്കെടുത്തതിന്റെ സന്തോഷം പങ്കുവച്ച് നടൻ നരേൻ. ഈ ദിവസം മമ്മൂക്കയുടെയും തന്റെ മാതാപിതാക്കളുടെയും സാന്നിധ്യത്താൽ അനുഗൃഹീതമായെന്ന് മമ്മൂട്ടി ഓംകാറിനെ എടുത്തു നിൽക്കുന്ന ഫോട്ടോ ഉൾപ്പെടെ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത് നരേൻ കുറിച്ചു. ഭാര്യ മഞ്ജു, മകൾ തൻമയ എന്നിവരും നരേന്റെ മാതാപിതാക്കളും ചിത്രങ്ങളിലുണ്ട്.

മമ്മൂട്ടിയും ഭാര്യ സുൽഫത്തും ഒന്നിച്ചാണ് ഓംകാറിന് പിറന്നാളാശംസയുമായെത്തിയത്. ചിത്രങ്ങൾക്കു താഴെ നിരവധിയാളുകളാണ് കുഞ്ഞിന് ആശംസയുമായെത്തുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT