ADVERTISEMENT

നടി നസ്രിയ നസീമിന്റെ സഹോദരനും നടനുമായ നവീന്‍ നസീം വിവാഹിതനാകുന്നു. ഫിസ സജീൽ ആണ് നവീന്റെ പ്രതിശ്രുത വധു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറൽ ആണ്. നസ്രിയയും ഭർത്താവും നടനുമായ ഫഹദ് ഫാസിലും ചടങ്ങിൽ നിറസാന്നിധ്യമായിരുന്നു.

‘Welcome to the family Fizzaa!!’ എന്നാണ് ചടങ്ങിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് നസ്രിയ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ADVERTISEMENT

നസിമുദീനിന്റെയും ബീനയുടെയും മക്കളാണ് നസ്രിയയും നവീനും. നിശ്ചയ വേദിയിൽ നവീനിന്റെ കയ്യിൽ വാച്ച് അണിയിച്ചത് ഫഹദാണ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

ADVERTISEMENT
ADVERTISEMENT