തന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് നടി നിത്യ ദാസ്. സാരി ലുക്കിലുള്ള തന്റെ ചിത്രങ്ങൾ നിത്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത് ഇതിനോടകം വൈറലാണ്.
‘ഈ പറക്കും തളിക’ എന്ന സിനിമയില്‍ ബാസന്തിയായി എത്തി മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നിത്യ ദാസ് മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും അഭിനയിച്ചു. സമൂഹമാധ്യമങ്ങളിലൂടെ നിത്യ പങ്കുവയ്ക്കുന്ന വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
കശ്മീര്‍ സ്വദേശി അരവിന്ദ് സിംഗ് ആണ് നിത്യയുടെ ഭര്‍ത്താവ്. പ്രണയിച്ച് വിവാഹം കഴിച്ചതാണ് ഇരുവരും. രണ്ട് മക്കളാണ് ഇവര്‍ക്ക്.