‘ഓം ശാന്തി ഓശാന’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം ജൂഡ് ആന്തണി ജോസഫും നിവിൻ പോളിയും വീണ്ടും ഒന്നിക്കുന്നു. ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ നിവിൻ പോളിയാണ് ഇതിന്റെ സൂചനകൾ നൽകിയിരിക്കുന്നത്. ‘വീണ്ടും ഒന്നിച്ച്, ഇത്തവണ ഒരൊന്നൊന്നര പൊളി’ എന്നാണ് ജൂഡിനൊപ്പമുള്ള സെൽഫി പങ്കുവച്ച് നിവിൻ കുറിച്ചത്.
ജൂഡിന്റെ പുതിയ ചിത്രം ‘2018’ വൻ വിജയം നേടി പ്രദർശനം തുടരുമ്പോഴാണ് പുതിയ പ്രൊജക്ടിന്റെയും പ്രഖ്യാപനം വരുന്നതെന്നത് ആരാധകരിൽ ആവേശം സൃഷ്ടിക്കുന്നു.
നിവിൻ പോളിയോടൊപ്പമുള്ള ചിത്രം ഒരു ഫാമിലി എന്റർടെയ്‌നറായിരിക്കും. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വരും.