ADVERTISEMENT

നിവിൻ പോളി നായകനാകുന്ന പുതിയ ചിത്രം നടൻ ആര്യൻ രമണി ഗിരിജാവല്ലഭൻ സംവിധാനം ചെയ്യും. ആനയുടെ രൂപം വരച്ചു ചേർത്ത ഒരു പോസ്റ്റർ പങ്കുവച്ചാണ് ചിത്രം പ്രഖ്യാപിച്ചത്.

‌അതിശയിപ്പിക്കുന്ന കഥയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ടെന്ന് നിവിൻ. ‘ബേൺ മൈ ബോഡി’ എന്ന ചിത്രത്തിന് ശേഷം എന്താണെന്ന് ചോദിച്ചവർക്കുള്ള ഉത്തരമാണ് തന്റെ ആദ്യത്തെ സിനിമ എന്ന് ആര്യനും കുറിച്ചു. ആര്യന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും.

ADVERTISEMENT

ആര്യന്റെ കുറിപ്പ് –

‘Burn my body short film ന്‌ ശേഷം എന്താണ്‌ അടുത്തത്‌ ??’

ADVERTISEMENT

ഏറെ നാളുകളായി പ്രിയപ്പെട്ടവർ പലവരും ചോദിക്കുന്ന‌ ആ ചോദ്യത്തിന്‌ ഇന്ന് എനിക്ക്‌ ഒരു ഉത്തരമുണ്ട്‌ -

Yes, It’s my first feature film.!

ADVERTISEMENT

‌ഈ സിനിമയിൽ നായകനാവാൻ ഞാൻ കൊതിച്ച നടനെ തന്നെ എനിക്ക്‌ കിട്ടി - Nivin Pauly!

Thanks to the universe.

സൗമ്യക്കും എന്റെ പൊന്ന് മക്കൾക്കും, അമ്മക്കും അച്ഛനും, സൗമ്യയുടെ അച്ഛനും അമ്മക്കും, അനുജന്മാർക്കും കെട്ടിപ്പിടിച്ച്‌ ഉമ്മകൾ...പ്രിയ സഹോദരൻ കുട്ടു ശിവാനന്ദനും ഉമ്മകൾ.. ഇന്നോളം എന്നെ ചേർത്ത്‌ പിടിച്ച എല്ലാവർക്കും നന്ദി..

ഏറെ കൊതിച്ച ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക്‌ കടക്കുകയാണ്‌. കൂടെ ഉണ്ടാവണം.

കഴിഞ്ഞ എന്റെ 5 വർഷത്തെ എന്റെ വിയർപ്പ്‌, മജ്ജ, മാംസം, രക്തം എല്ലാമാണീ സിനിമ. (I know, വളരെ ഇമോഷണൽ ആണ്‌ ഞാൻ ഇപ്പോൾ.. ) പറഞ്ഞ്‌ ഓവറാക്കുന്നില്ല, ഒരായുസ്സിന്റെ കാത്തിരിപ്പാണ്‌.

മനസ്സിൽ ഞാൻ കണ്ട ഈ സിനിമ പോലെ, ഞാൻ ഈ സിനിമയേ എത്ര ഇഷ്ടപ്പെടുന്നോ അത്രയും നന്നായി നിങ്ങൾക്ക്‌ ഇഷ്ടപ്പെടാൻ കഴിയുന്ന പോലെ ഈ സിനിമ നിങ്ങൾക്കായി ഒരുക്കണം എന്നുണ്ട്‌. അതിനായി ഞാൻ എന്റെ മുഴുവൻ ശക്തിയും എടുത്ത്‌‌ ‌ ശ്രമിക്കും.

Need all your blessings and prayers .

സിനിമയെ കുറിച്ചുള്ള കൂടുതൽ വിശേഷങ്ങൾ വഴിയേ പറയാം...

 

ADVERTISEMENT