ADVERTISEMENT

ദിലീഷ് പോത്തനെ പ്രധാന കഥാപാത്രമാക്കി രഞ്ജൻ പ്രമോദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഒ.ബേബി’യുടെ ട്രെയിലര്‍ എത്തി. ചിത്രം ത്രില്ലർ സ്വഭാവത്തിലുള്ളതാണെന്ന് ട്രെയിലർ സൂചന നൽകുന്നു. ചിത്രത്തിലെ, പ്രാർത്ഥന ഇന്ദ്രജിത്ത് ആലപിച്ച ഗാനവും ഇതിനംകം ഹിറ്റാണ്.

അരുൺ ചാലാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ജൂണ്‍ ഒമ്പതിനാണ് ചിത്രം റിലീസ് ചെയ്യുക. ദിലീഷ് പോത്തൻ, അഭിഷേക് ശശിധരൻ, പ്രമോദ് തേർവാർപ്പള്ളി എന്നിവർ ചേർന്ന് ടർടിൽ വൈൻ പ്രൊഡക്ഷൻസ്, കളർ പെൻസിൽ ഫിലിംസ്, പകൽ ഫിലിംസ് എന്നീ ബാനറുകളിലാണ് നിർമാണം. എക്‌സിക്യുട്ടിവ് പ്രൊഡ്യൂസർ രാഹുൽ മേനോൻ.

ADVERTISEMENT

രഘുനാഥ്‌ പലേരി, ഹാനിയ നസീഫ, സജി സോമൻ, ഷിനു ശ്യാമളൻ, അതുല്യ ഗോപാലകൃഷ്‍ണൻ, വിഷ്‍ണു അഗസ്ത്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT