Friday 15 November 2019 09:56 AM IST : By സ്വന്തം ലേഖകൻ

‘ഞാൻ പണ്ടേ സ്റ്റൈലാ...’! അമ്മ ഒരുക്കിയ, സാരിയണിഞ്ഞ സുന്ദരിക്കുട്ടി: ഈ പ്രിയ താരത്തെ മനസ്സിലായോ ?

poornima-1

ശിശുദിനം പ്രമാണിച്ച് മലയാളത്തിലെ മിക്ക താരങ്ങളും തങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ പങ്കുവച്ചത് സോഷ്യൽ മീഡിയ ആഘോഷമാക്കുകയാണ്. കുഞ്ചാക്കോ ബോബൻ, നവ്യാ നായര്‍, തുടങ്ങിയവര്‍ തങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശിശുദിനാശംസയ്ക്കൊപ്പം പങ്കുവച്ചു. ഇകികൂട്ടത്തിൽ ശ്രദ്ധേയമായ മറ്റൊരു ബാല്യകാല ചിത്രം മലയാളത്തിന്റെ പ്രിയനടി പൂർണിമ ഇന്ദ്രജിത്തിന്റെതാണ്.

poornima-2

തന്റെയും ഇന്ദ്രജിത്തിന്റെയും ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചുകൊണ്ടായിരുന്നു പൂര്‍ണിമയുടെ ശിശുദിനാശംസ. സാരിയുടുത്തുളള തന്റെ കുട്ടിക്കാല ചിത്രമാണ് പൂര്‍ണിമ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. അച്ഛനാണ് ഈ ചിത്രം എടുത്തതെന്നും അമ്മയാണ് തന്നെ ഒരുക്കിയിരിക്കുന്നതെന്നും പൂര്‍ണിമ പോസ്റ്റിനൊപ്പം കുറിച്ചു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് ഇന്ദ്രജിത്തിന്റെ ചിത്രം പൂര്‍ണിമ പങ്കുവച്ചത്.