ADVERTISEMENT

ഒമർ ലുലു സംവിധാനം ചെയ്ത ‘ഒരു അഡാർ ലൗവ്’ എന്ന സിനിമയിലെ പുരികം ഉയർത്തിയുള്ള കണ്ണിറുക്കൾ സീനിലൂടെയാണ് യുവനടി പ്രിയവാരിയർ താരമായത്. തുടർന്ന് തെലുങ്കിലും ഹിന്ദിയിലുമടക്കം തിരക്കേറിയ നായികയായ പ്രിയ അടുത്തിടെ മലയാള സിനിമയിൽ വീണ്ടും സജീവമായി. ഇപ്പോഴിതാ, തന്റെ പുതിയ ഒരു അഭിമുഖത്തിൽ പ്രിയ ‘ഒരു അഡാർ ലൗവ്’ സീനുമായി ബന്ധപ്പെട്ട് പറഞ്ഞതും അതിന് ഒമർ ലുലു നൽകിയ മറുപടിയുമാണ് ചർച്ചയാകുന്നത്.

വൈറലായ ഈ ഐഡിയയുടെ പിന്നില്‍ താൻ തന്നെയായിരുന്നുവെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ താരം പറഞ്ഞത്. എന്നാൽ ഒമർ ലുലു ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തി. കണ്ണിറുക്കല്‍ ഐഡിയ സംവിധായകന്റേതാണെന്നു പറയുന്ന പ്രിയയുടെ പഴയ വിഡിയോ പങ്കുവച്ചാണ് ഒമറിന്റെ പ്രതികരണം. ‘അഞ്ച് വർഷം ആയി പാവം കുട്ടി മറന്നതാവും. വലിയ ചന്ദനാദി ഓർമക്കുറവിന് ബെസ്റ്റാ’എന്ന അടിക്കുറിപ്പോടെയാണ് ഒമർ വിഡിയോ പങ്കുവച്ചത്.

ADVERTISEMENT

‘കൊള്ള’യാണ് മലയാളത്തില്‍ പ്രിയയുടെ പുതിയ റിലീസ്.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT