കാളിദാസ് ജയറാം നായകനായി, മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ത്രില്ലര്‍ ചിത്രം ‘രജനി’യുടെ ട്രെയിലര്‍ എത്തി. വിനില്‍ സ്കറിയ വര്‍ഗീസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിൽ, സൈജു കുറുപ്പ്, നമിത പ്രമോദ്, റെബ മോണിക്ക ജോണ്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
ശ്രീകാന്ത് മുരളി, അശ്വിൻ കെ കുമാർ, ലക്ഷ്മി ഗോപാലസ്വാമി, തുടങ്ങിയ പ്രമുഖ താരങ്ങളും താരനിരയിലുണ്ട്. നവരസ ഫിലിംസിന്റെ ബാനറില്‍ ശ്രീജിത്ത് കെ എസ്, ബ്ലെസി ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആർ.ആർ. വിഷ്ണു.
അസോഷ്യേറ്റ് പ്രൊഡ്യൂസർ അഭിജിത്ത് നായർ, എഡിറ്റര്‍ ദീപു ജോസഫ്, സംഗീതം ഫോർ മ്യൂസിക്സ്, സംഭാഷണം വിന്‍സെന്‍റ് വടക്കന്‍.