ADVERTISEMENT

‘പച്താവോഗ’യുടെ ഫീമെയിൽ വെർഷന്‍ ഞൊടിയിടയിലാണ് ഒരുകോടി കാഴ്ചക്കാരുമായി സൂപ്പര്‍ ഹിറ്റായത്. 2019ൽ അർജിത്ത് സിങ് പാടി, വിക്കി കൌശലും നോറാ ഫത്തേഹിയും ചേർന്ന് അഭിനയിച്ച 'പച്താവോഗെ' എന്ന ഗാനത്തിനാണ് ഇപ്പോൾ പുതിയ വെർഷനെത്തിയിരിക്കുന്നത്. നോറാ ഫത്തേഹി അഭിനിയച്ച്, അസീസ് കൌർ പാടിയ പാട്ടിന് ഡയറക്ഷനും കൊറിയോഗ്രഫിയും ചെയ്തിരിക്കുന്നത് മലയാളിയായ രജിത് ദേവാണ്. പാട്ടിന്റെ ഷൂട്ടിങ് വിശേഷങ്ങൾ രജിത് വനിത ഓൺലൈനുമായി പങ്കുവയക്കുന്നു.

r3

നോറാ ഫത്തേഹിയുമായി മുൻപേ പരിചയമുള്ളതായിരുന്നു. പച്താവോഗെയുടെ ഫീമെയിൽ വെർഷനിറക്കണമെന്ന് ടി സീരീസ് മ്യൂസിക് കമ്പനി പറഞ്ഞപ്പോള്‍ മുതൽ ഞാനീ ഐഡിയയ്ക്ക് ഒപ്പമുണ്ട്. ഒരു ബ്രേകപ്പ് സോങ്ങായതുകൊണ്ട് തന്നെ ഞാൻ മൂന്ന് ലെയറായാണ് സോങ് കൊറിയോഗ്രാഫ് ചെയ്തത്. ആദ്യം വൈറ്റ് ഡ്രസ്സിട്ട ഹാപ്പി മൂഡ്, പിന്നെ സെക്കൻഡ് ബ്ലാക് ഡ്രസ്സിട്ട ടോക്സിക് മൂഡ്, റിക്കവറി ആകുന്നതാണ് മൂന്നാമത്തെ ലെയറ് . ലോക്ഡൌണ് ആയതുകൊണ്ട് വളരെ ലിമിറ്റഡ് ആളുകളെ വച്ചായിരുന്നു വിഡിയോ ചെയ്തത്. അതിന് ഇത്ര വലിയ വരവേൽപ് കിട്ടിയതിൽ സന്തോഷമുണ്ട്.

r2
ADVERTISEMENT

നാട്ടിൽ ഷൊർണ്ണൂരാണ് വീട്. അച്ഛൻ ഈശ്വരദേവും, അമ്മ ശ്രീദേവിയും, ചേച്ചി രാജേശ്വരിയുമാണ് ഉള്ളത്. വീട് കേരളത്തിലാണെങ്കിലും സ്കൂളിങ്ങടക്കമുള്ള എല്ലാ കാര്യങ്ങളും മുംബൈയിലായിരുന്നു. ചെറുപ്പം തൊട്ടേ ഡാൻസിനോട് ഭയങ്കര ക്രെയ്സ് ആണ്. അങ്ങനെയാണ് ‘ബൂഗീ വൂഗി’ എന്നൊരു റിയാലിറ്റ് ഷോയിൽ പങ്കെടുക്കുന്നതും, അതിലെ വിന്നറാകുന്നതും. അവിടുന്ന് കിട്ടിയ കോൺടാക്ട് വച്ച്, 17ാം വയസ്സിൽ സിനിമാ ഡാൻസിങ്ങിലേക്ക് കയറി. ആദ്യത്തെ സിനിമ പ്രഭുദേവ കൊറിയോഗ്രഫി ചെയ്ത ഹൃതിക് റോഷന്റെ ‘ലക്ഷ്’ ആയിരുന്നു. പിന്നീട് എട്ട് കൊല്ലത്തോളം അസിസ്റ്റന്റ് കൊറിയോഗ്രാഫറായി ജോലി നോക്കി. ആ സമയത്ത് യഷ് രാജ് പ്രൊഡക്ഷൻസിന്റെ സിനിമകളിൽ ജോലി ചെയ്യാൻ കഴിഞ്ഞതാണ് വലിയ ഭാഗ്യം. ഷാറൂഖ്, സൽമാൻ, ആമിർ അടക്കം എല്ലാരുടെയും ഒപ്പം വർക് ചെയ്തിട്ടുണ്ട്. റൺവീറ് സിങ്ങിന്റെ ആദ്യത്തെ സിനിമ മുതൽ ഞാൻ കൂടെയുള്ളതുകൊണ്ട് , സിനിമയിലെ ക്ലോസസ്റ്റ് ഫ്രണ്ട് റൺവീറാണ്. ഇതിനിടയിൽ ജലക് ദിഖലാജാ എന്നൊരു റിയാലിറ്റി ഷോയിലൂടെ ഞാൻ ഇൻഡിപെൻഡെന്റ് കൊറിയോഗ്രാഫറായി. ആയുഷ്മാൻ ഖുറാനയുടെ 'മേരി പ്യാരി ബിന്ദു'വാണ് ഞാൻ ഇൻഡിപെൻഡെന്റ് കൊറിയോഗ്രാഫി ചെയ്ത ആദ്യ സിനിമ. മലയാളത്തിൽ ഒരു സിനിമ ചെയ്യണമെന്ന മോഹം മനസിലുണ്ട്, ഞാനതിനായി കാത്തിരിക്കുകയാണ്. ഇതുവരെ, ഞാൻ എന്റെ സ്വപ്നം നന്നായി തന്നെ ജീവിക്കുന്നു. അയാം ഹാപ്പി.

ADVERTISEMENT
ADVERTISEMENT