Monday 09 November 2020 01:53 PM IST

5 ഡബ്ല്യൂവുമായി രേഖ, ഇവിടെ ചോദ്യം മാത്രമല്ല, മറ്റു പലതുമുണ്ട്! എപ്പിസോഡിന് ഒന്നേകാൽ ലക്ഷം രൂപ മുടക്കി ചെയ്യുന്ന യൂട്യൂബ് ചാനലിന്റെ വിശേഷങ്ങൾ

V.G. Nakul

Sub- Editor

rekha-1

‘പരസ്പര’ത്തിലെ പത്മാവതി എന്ന കഥാപാത്രം മാത്രം മതി രേഖ രതീഷിനെ പ്രേക്ഷകർ ഓർത്തിരിക്കാൻ. കുറച്ചു വില്ലത്തരമൊക്കെയുള്ള പത്മാവതിയുടെ സ്നേഹം തിരിച്ചറിഞ്ഞതോടെ രേഖ കുടുംബ സദസ്സുകളുടെ പ്രിയങ്കരിയായി മാറി. അഭിനയയാത്ര പതിറ്റാണ്ടുകള്‍ താണ്ടി മുന്നോട്ടു കുതിക്കുമ്പോൾ, ഇപ്പോൾ മറ്റൊരു മേഖലയിലേക്കു കൂടി കടക്കുകയാണ് രേഖ. രേഖ രതീഷ് എന്ന തന്റെ യൂ ട്യൂബ് ചാനലിലൂടെ ‘w with rekha’ എന്ന രസികൻ ചാറ്റ് ഷോ ആരംഭിച്ചിരിക്കുകയാണ് താരം. സഹപ്രവർത്തകരെ അതിഥികളാക്കി ആരംഭിച്ച ഈ പുതിയ സംരംഭത്തെിന്റെ വിശേഷങ്ങളെക്കുറിച്ച് രേഖ ‘വനിത ഓൺലൈനോ’ട് മനസ്സ് തുറക്കുന്നു.

w പ്രതിനിധീകരിക്കുന്നത് ചോദ്യങ്ങളെയാണ്. അതായത്, വാട്ട്, വൈ, വിച്ച്, വേർ, വെൻ എന്നിങ്ങനെ. ഷോയുടെ സ്വഭാവം പരിഗണിച്ചാണ് ഈ പേര് തീരുമാനിച്ചത്. ആളുകൾക്ക് വേഗത്തിൽ മനസ്സിലാകുന്നതാകണം പേര് എന്നും നിർബന്ധമുണ്ടായിരുന്നു.

മിനിസ്ക്രീൻ ആർട്ടിസ്റ്റുകൾക്ക് പ്രാധാന്യം കൊടുത്തു കൊണ്ട് ഷോ മുന്നോട്ടു കൊണ്ടു പോകാനാണ് ആലോചിക്കുന്നത്. സാധാരണ അഭിമുഖങ്ങളുടെ ശൈലിയില്‍ നിന്നു മാറിയുള്ളതാണ് ‘w with rekha’. ചോദ്യം ചോദിക്കുക, ഉത്തരം പറയുക എന്ന രീതി വിട്ട്, ഒരു ഫൺ റൈഡ് ആണ് ഉദ്ദേശിക്കുന്നത്. അതിനിടെ ചെയ്യാവുന്ന ചെറിയ ഗെയിമുകൾ കൂടി ഉൾപ്പെടുത്തിയുള്ള പാക്കേജ് ആണ് തീരുമാനിച്ചിരിക്കുന്നത്. രണ്ട് എപ്പിസോഡുകൾ ഇതിനോടകം വന്നു കഴിഞ്ഞു. നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

r3

വേറിട്ടതാകണം

എന്റെ ഫോട്ടോഷൂട്ട് വിഡിയോസും പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ചാനലിലൂടെ പങ്കുവെയ്ക്കുമെങ്കിലും സാധാരണ യൂ ട്യൂബ് ചാനലികളിൽ വരുന്ന കണ്ടന്റുകൾ പരമാവധി ഒഴിവാക്കും.

എന്റെ ബ്രദർ ആണ് യൂട്യൂബ് ചാനൽ എന്ന ആശയം ആദ്യം പറഞ്ഞത്. പക്ഷേ, തുടങ്ങുകയാണെങ്കിൽ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണം എന്നായിരുന്നു എന്റെ ചിന്ത. അങ്ങനെയാണ് ഇതിലേക്ക് എത്തിയത്. എന്റെ അറിവിൽ യൂ ട്യൂബ് ചാനലില്‍ ഇത്തരമൊരു പരിപാടി മുൻപ് അധികമാരും ചെയ്തിട്ടില്ല.

rekha-2

ഒരു ദിവസത്തെ ഷൂട്ടിന് 1,25000

വെബ് സീരിസ് എനിക്ക് താൽപര്യമുണ്ടായിരുന്നു. പക്ഷേ, ചെലവ് അധികമാകും എന്നതിനാലാണ് ചാറ്റ് ഷോയിലേക്കു മാറിയത്. എങ്കിലും ഒരു ദിവസത്തെ ഷൂട്ടിന് 1,25000 രൂപ ചെലവാണ്. 4 ക്യാമറ ഉപയോഗിച്ച്, പക്കാ പ്രഫഷനലായാണ് ചിത്രീകരിക്കുന്നത്. ക്വാളിറ്റിയിൽ യാതൊരു വിട്ടുവീഴ്ചയും ഇല്ല. ഇതിനോടകം 8 എപ്പിസോഡിൽ അധികം ചിത്രീകരിച്ചു കഴിഞ്ഞു.

r4

അതിജീവിക്കണം

ലോക്ക് ഡൗൺ സമയത്ത് പ്രതിസന്ധികളില്ലായിരുന്നു എന്നല്ല, സീരിയൽ പ്രവർത്തകർക്ക് അത് എക്കാലത്തും ഉണ്ട്. അതിജീവിക്കുക എന്നതാണ് പ്രധാനം. അതാണ് എല്ലാവരും ഇപ്പോൾ ചെയ്യുന്നത്. മറ്റുള്ളവർ നോക്കുമ്പോൾ സീരിയലുകാർക്കെന്താ കുഴപ്പം. ഇവരെന്തിനാ ഇങ്ങനെ സങ്കടം പറയുന്നതെന്നൊക്കെ തോന്നും. പക്ഷേ, യാഥാർഥ്യം നമുക്കല്ലേ അതിയൂ. എല്ലാ മേഖലയെയും പോലെ ഞങ്ങൾക്കും പ്രതിസന്ധികളുണ്ട്. എല്ലാം നേരിട്ടു മുന്നോട്ടു പോകുകയാണ്. അതാണ് ചെയ്യേണ്ടത്. നമ്മുടെ ഇല്ലായ്മ നമ്മൾ മാത്രം അറിയുന്നു. നമുക്ക് ഇത്രയെങ്കിലും ജീവിത സാഹചര്യങ്ങൾ ഉണ്ടല്ലോ എന്നു സമാധാനിക്കാം. ഇതുപോലും ഇല്ലാത്ത എത്രയോ പേരുണ്ട്... രേഖയുടെ വാക്കുകളിൽ ജീവിതത്തിൽ പോരാടി വിജയിച്ചവളുടെ കരുത്ത്.