ADVERTISEMENT

ഇന്നസെന്റിന് താൻ ആദരാഞ്ജലികൾ അർപ്പിക്കുന്നില്ലെന്നും  അദ്ദേഹം മരിച്ചു പോയി എന്നും വിശ്വസിക്കുന്നില്ലെന്നും നടൻ സലിം കുമാർ.

അദ്ദേഹം ദൂരെ എവിടെയോ, നമുക്കൊന്നും കാണാൻ പറ്റാത്ത ഒരു ലൊക്കേഷനിൽ ഷൂട്ടിങ്ങിന് പോയതാണ് എന്ന് ഞാൻ വിശ്വസിക്കുന്നുവെന്നും ഇന്നസെന്റിന്റെ വിയോഗത്തിൽ വേദന പങ്കുവച്ച് താരം സോഷ്യൽ മീഡിയയിൽ കുറിച്ചു.

ADVERTISEMENT

സലിം കുമാറിന്റെ കുറിപ്പ് –

ഇന്നസെന്റ് എന്ന ചിരിമഴ പെയ്തു തീർന്നു.

ADVERTISEMENT

എങ്കിലും ആ മഴ ചങ്കിലെ വൃക്ഷ തലപ്പുകളിൽ ബാക്കി വച്ചിട്ട് പോയ മഴത്തുള്ളികൾ ഓർമ്മകളുടെ നനുത്ത കാറ്റിൽ ജീവിതാവസാനം വരെ നമ്മളിൽ പെയ്തുകൊണ്ടേയിരിക്കും.

ഇന്നസെന്റ് ചേട്ടന് ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നില്ല,

ADVERTISEMENT

മരിച്ചു പോയി എന്നും ഞാൻ വിശ്വസിക്കുന്നില്ല,

അദ്ദേഹം ദൂരെ എവിടെയോ, നമുക്കൊന്നും കാണാൻ പറ്റാത്ത ഒരു ലൊക്കേഷനിൽ ഷൂട്ടിങ്ങിന് പോയതാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.

ഞാനുമുണ്ട് ആ സിനിമയിൽ പക്ഷേ എന്റെ ഡേറ്റ് ഇതുവരെ ആയിട്ടില്ല, ആവും, ആവാതിരിക്കാൻ പറ്റില്ലലോ.

എന്നാലും മാസത്തിൽ രണ്ടു തവണയെങ്കിലും എന്റെ ഫോണിൽ തെളിഞ്ഞു വരാറുള്ള Innocent എന്ന പേര് ഇനി മുതൽ വരില്ല എന്നോർക്കുമ്പോൾ.........



ADVERTISEMENT