സാരി ലുക്കിലുള്ള തന്റെ മനോഹര ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയഅഭിനേത്രി സംവൃത സുനിൽ. മുൾമുൾ സാരിയണിഞ്ഞുള്ള തന്റെ ഏതാനും ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തത് ഇതിനോടകം വൈറൽ ആയത്.
ഭർത്താവ് അഖിൽ രാജിനും മക്കളായ അഗസ്ത്യയ്ക്കും രുദ്രയ്ക്കുമൊപ്പം അമേരിക്കയിലാണ് സംവൃത ഇപ്പോൾ താമസം. അടുത്തിടെ പ്രിയ കൂട്ടുകാരിയായ മീര നന്ദന്റെ വിവാഹം കൂടാൻ വേണ്ടി സംവൃത നാട്ടിലെത്തിയിരുന്നു.