ADVERTISEMENT

ജൻമദിനാശംസകൾ നേർന്നവർക്ക് നന്ദി പറഞ്ഞ് തന്റെ മനോഹരമായ പുതിയ ചിത്രങ്ങൾ പങ്കുവച്ച് നടി സംയുക്ത വർമ. ഭർത്താവ് ബിജു മേനോനൊപ്പമുള്ള സംയുക്തയുടെ ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്.

മലയാളികളുടെ പ്രിയതാരദമ്പതികളാണ് ബിജു മേനോനും സംയുക്ത വർമ്മയും. ‘മഴ’, ‘മേഘമൽഹാർ’, ‘മധുരനൊമ്പരക്കാറ്റ്’ തുടങ്ങിയ ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ച ഇവർ പിന്നീട് പ്രണത്തിലാകുകയും വിവാഹത്തിലേക്കെത്തുകയുമായിരുന്നു.

ADVERTISEMENT

വിവാഹ ശേഷം അഭിനയരംഗം വിട്ട സംയുക്ത അടുത്തിടെ സോഷ്യൽ മീഡിയയിൽ സജീവമായി. തന്റെയും കുടുംബത്തിന്റെയും പുത്തൻ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ താരം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുണ്ട്.

ADVERTISEMENT
ADVERTISEMENT