ADVERTISEMENT

മകന്‍ ഒര്‍ഹാന്റെ നാലാം പിറന്നാള്‍ ആഘോഷമാക്കി നടനും സംവിധായകനുമായ സൗബിന്‍ ഷാഹിര്‍. ഇതിന്റെ വിഡിയോയും ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് ഇതിനകം വൈറൽ ആണ്.

കളര്‍ഫുളായ വസ്ത്രങ്ങളണിഞ്ഞാണ് സൗബിനും മകനും ഭാര്യയും ചടങ്ങിൽ പങ്കെടുത്തത്. കേക്കു മുറിക്കുന്നതും ആഘോഷവേദിയിലേക്ക് കുടുംബം വരുന്നതുമൊക്കെ ചിത്രങ്ങളില്‍ കാണാം.

ADVERTISEMENT

സംവിധായകനായും അഭിനേതാവും തിളങ്ങി നില്‍ക്കുന്ന താരമാണ് സൗബിന്‍ ഷാഹിര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.

ADVERTISEMENT
ADVERTISEMENT