ADVERTISEMENT

‘ജയ ജയ ജയ ജയ ഹേ’ എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിനു ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂരമ്പലനടയിൽ’ ചിത്രീകണം ആരംഭിച്ചു. പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ. മേത്ത, സി.വി. സാരഥി എന്നിവർ ചേർന്നാണ് നിർമാണം.

ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമവും ഗുരുവായൂർ ക്ഷേത്രനടയിൽ നടന്നു. സുപ്രിയ മേനോൻ, സംവിധായകൻ വിപിൻ ദാസ്, മുകേഷ് ആർ. മേത്ത എന്നിവർ ചടങ്ങിനെത്തിയിരുന്നു. ദീപു പ്രദീപ് രചന നിർവഹിക്കുന്ന ചിത്രമാണ് ഗുരുവായൂരമ്പലനടയിൽ. തമിഴ് നടൻ യോഗി ബാബു ചിത്രത്തിലൊരു പ്രധാന വേഷത്തിലുണ്ട്. നിഖില വിമൽ, അനശ്വര രാജൻ, ജഗദീഷ്, രേഖ, ഇർഷാദ്, സിജു സണ്ണി, സഫ്‌വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ്‌ കെ.യു. തുടങ്ങിയവരാണ് താരനിരയിൽ.

ADVERTISEMENT

ഛായാഗ്രഹണം നീരജ് രവി. ലൈൻ പ്രൊഡ്യൂസർ ഹാരിസ് ദേശം, എഡിറ്റർ ജോൺ കുട്ടി,സംഗീതം അങ്കിത് മേനോൻ.

ADVERTISEMENT
ADVERTISEMENT