ADVERTISEMENT

ഒടുവിൽ ‘സുരേഷേട്ടനും സുമലത ടീച്ചറും’ വിവാഹിതരായി. ഇരുവരുടെയും വൈറലായ ‘സേവ് ദ് ഡേറ്റ്’ വിഡിയോ രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന പുതിയ സിനിമയ്ക്കു വേണ്ടിയായിരുന്നു. ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ എന്നാണ് സിനിമയുടെ പേര്. രാജേഷ് മാധവനും ചിത്ര നായരുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

രതീഷ് ബാലകൃഷ്ണ തന്നെയാണ് സിനിമയ്ക്കു തിരക്കഥ ഒരുക്കുന്നത്. സിനിമയുടെ പൂജ പയ്യന്നൂർ കോളജിൽ നടന്നു. ‘സുരേശന്റെയും സുമലതയുടെയും വിവാഹവേദി’ എന്ന നിലയിലാണ് പൂജ ചടങ്ങുകൾ നടന്നത്. 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലൂടെ സൂപ്പര്‍ഹിറ്റായ കഥാപാത്രങ്ങളാണ് ‘സുരേഷേട്ടനും സുമലത ടീച്ചറും’.

ADVERTISEMENT

ഇമ്മാനുവൽ ജോസഫ്, അജിത് തലപ്പള്ളി എന്നിവരാണ് നിർമാതാക്കൾ. രതീഷ് ബാലകൃഷ്ണ പൊതുവാൾ, ജെയ് കെ., വിവേക് ഹർഷൻ എന്നിവരാണ് സഹ നിർമാതാക്കൾ. സബിൻ ഊരാളുക്കണ്ടി ഛായാഗ്രഹണം നിർവഹിക്കുന്നു. പ്രൊഡക്‌ഷൻ ഡിസൈനർ: കെ.കെ. മുരളീധരൻ, എഡിറ്റർ: ആകാശ് തോമസ്, സംഗീതം: ഡോൺ വിൻസന്റ്, ക്രിയേറ്റീവ് ഡയറക്ടർ: സുധീഷ് ഗോപിനാഥ്, ആർട് ഡയറക്‌ഷൻ: ജിത്തു സെബാസ്റ്റ്യൻ, മിഥുൻ ചാലിശ്ശേരി. 

സിങ്ക് സൗണ്ട് –സൗണ്ട് ഡിസൈൻ: അനിൽ രാധാകൃഷ്ണൻ,സൗണ്ട് മിക്സിങ്: സിനോയ് ജോസഫ്, ലിറിക്സ്: വൈശാഖ് സുഗുണൻ, കോസ്റ്റ്യൂം ഡിസൈനർ: ലിജി പ്രേമൻ, സ്പെഷൽ കോസ്റ്റ്യൂം: സുജിത്ത് സുധാകരൻ, മേക്ക് അപ്പ്: ലിബിൻ മോഹനൻ, സ്റ്റണ്ട്സ്: മാഫിയ ശശി. ലൈൻ പ്രൊഡ്യൂസേഴ്‌സ്: മനു ടോമി, രാഹുൽ നായർ,  പ്രൊഡക്‌ഷൻ കൺട്രോളർ: ബിനു മണമ്പൂർ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ്, സ്റ്റിൽസ്: റിഷാജ് മുഹമ്മദ്, പോസ്റ്റർ ഡിസൈൻ:യെല്ലോടൂത്ത്സ്, കൊറിയോഗ്രാഫേഴ്സ്: ഡാൻസിങ് നിഞ്ച, ഷെറൂഖ് ഷെറീഫ്–അനഘ, റിഷ്ധാൻ, പിആർ ആൻഡ് മാർക്കറ്റിങ് വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT