ADVERTISEMENT

വാഗതനായ അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ‘ഗരുഡൻ’ ലൊക്കേഷനിൽ ജോയിൻ ചെയ്ത് സുരേഷ് ഗോപി. സുരേഷ് ഗോപി ഷൂട്ടിങ്ങിത്തിയ ചിത്രങ്ങള്‍ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. കൊച്ചിയില്‍, വെള്ളിയാഴ്ചയാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ക്രൈം ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ചിത്രത്തിൽ ബിജു മേനോനും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

അഭിരാമി, ദിവ്യ പിള്ള, ദിലീഷ് പോത്തന്‍, നിഷാന്ത് സാഗര്‍, തലൈ വാസല്‍ വിജയ്, ചൈതന്യ എന്നിവരാണ് മറ്റ് താരങ്ങള്‍. മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി.കഥ ജിനേഷ് എം.സംഗീതം ജേക്‌സ് ബിജോയ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT