ADVERTISEMENT

ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലുമായി, കരിയറിൽ വിജയത്തിന്റെ പടികൾ ഓരോന്നോരോന്നായി ചവിട്ടിക്കയറുമ്പോഴും സ്വാസിക മനസ്സിന്റെ കോണിൽ മായാതെ ഒളിപ്പിച്ചു വച്ചിരിക്കുന്ന ഒരു ദുഃഖകാലമുണ്ട്. സിനിമയെന്ന മോഹവുമായി സകലതും ഉപക്ഷിച്ചിറങ്ങി ഒടുവിൽ മരണത്തിൽ അഭയം പ്രാപിക്കാൻ തയ്യാറെടുത്ത വേദനയുടെ ഭുതകാലം. താരമാകും മുൻപ് തന്റെ ഇഷ്ടങ്ങൾക്കു പിന്നാലെ ഒരു പെൺകുട്ടി നടന്നതിന്റെ, അവൾ നേരിട്ട പ്രതിസന്ധികളുടെ ആരുമറിയാത്ത, ആരോടും പറയാത്ത ആ കഥ സ്വാസിക ഒരിക്കൽ ‘വനിത ഓൺലൈനുമായി’ പങ്കു വച്ചത് ചർച്ചയായിരുന്നു.

ഇപ്പോൾ സ്വാസിക തന്റെ ലക്ഷ്യങ്ങളിലേക്കു കുതിച്ചെത്തിയിരിക്കുന്നു. ‘വാസന്തി’യിലെ അഭിനയത്തിനു, മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലൂടെ സ്വാസിക വിജയ് സ്വന്തമാക്കിയത് അഭിനയജീവിതത്തിലെ വലിയ വഴിത്തിരിവു കൂടിയായിരുന്നു. അതിന്റെ തുടർച്ചയാണ്, താരം നായികയായി തിയറ്ററുകളിൽ വിജയപ്രദർശനം തുടരുന്ന ‘ചതുരം’. സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ചിത്രത്തിൽ, സ്വാസികയുടെ പ്രകടനം പ്രേക്ഷകർ കയ്യടികളോടെയാണ് സ്വീകരിക്കുന്നത്.

ADVERTISEMENT

ഇപ്പോഴിതാ, തന്റെ അഭിനയ ജീവിതത്തെക്കുറിച്ചും നിലപാടുകളെക്കുറിച്ചും സ്വാസിക മനസ്സു തുറക്കുകയാണ്, ‘വനിത ഓൺലൈനു’ നൽകിയ വിഡിയോ അഭിമുഖത്തിലൂടെ.

മൂന്നു ഭാഗങ്ങളുള്ള വിഡിയോ അഭിമുഖം കാണാം –

ADVERTISEMENT

 

ഭാഗം – 1

ADVERTISEMENT

 

ഭാഗം – 2

 

ഭാഗം – 3

 

ADVERTISEMENT