Thursday 11 June 2020 02:23 PM IST

പ്രണയം പറഞ്ഞപ്പോൾ വീട്ടുകാർ എതിർത്തു; പിന്നെ ഇതല്ലാതെ മറ്റു വഴി ഇല്ലായിരുന്നു! ഗോസിപ്പുകാർക്ക് മറുപടിയുമായി സ്വാതി

Unni Balachandran

Sub Editor

sw11

മഴവിൽ മനോരമയിലെ ‘ഭ്രമണം’ സീരിയലിലെ ഹരിത എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് സ്വാതി നിത്യാനന്ദ. ക്യാമറാമാനായ പ്രദീഷ് നെന്മാറയുമായുള്ള രണ്ടര വർഷത്തോളമെത്തിയ സ്വാതിയുടെ പ്രണയം ഈ കൊറോണകാലത്തെ വിവാഹത്തിലൂടെ പൂവിടുകയായിരുന്നു. വിവാഹത്തെചൊല്ലിയുണ്ടായ വിവാദത്തിനും സംശയങ്ങൾക്കും ഗോസിപ്പുകൾക്കുമെല്ലാം സ്വാതി നിത്യാനന്ദ വനിത ഓൺലൈനിലൂടെ മറുപടി പറയുകയാണ്.

ആദ്യം കണ്ടത്

ആദ്യം കണ്ടുമുട്ടിയത് ഒരു സീരിയലിന്റെ പൈലറ്റ് ഷൂട്ടിനിടയിലായിരുന്നു. അന്ന് ജസറ്റ് കണ്ടുവെന്നല്ലാതെ സംസാരം ഒന്നുമില്ലായിരുന്നു. പിന്നീട് ഭ്രമണത്തിന്റെ ഷൂട്ടില്‍ വച്ചായിരുന്നു ഏട്ടനെ ശ്രദ്ധിച്ചു തുടങ്ങിയത്. കോറോണയ്ക്ക് മുന്നേ മാസ്‌ക് വയ്ക്കുന്ന സ്വഭാവമുള്ളയാളായിരുന്നു പ്രദീഷേട്ടന്‍. അപ്പൊ പിന്നെ, സംസാരത്തിന്റെ കാര്യം പറയണ്ടല്ലോ. ലൊക്കേഷനിൽ ഒട്ടും സംസാരമുണ്ടായിരുന്നില്ല. ഞാനും അങ്ങനെയൊരാളായകൊണ്ട് ഏട്ടനെ ശ്രദ്ധിച്ചിരുന്നു.

sw-13

ഒരിക്കലൽ ഞാന്‍ അങ്ങോട്ട് വിളിച്ചപ്പോൾ, പ്രദീഷേട്ടന്‍ നല്‍കിയ ഉപദേശത്തോടെയായിരുന്നു ഞങ്ങളുടെ സംസാരം തുടങ്ങിയത്. പിന്നീടെപ്പോഴോ ആ ഉപദേശങ്ങള്‍ വഴിമാറി പ്രണയത്തിലെത്തി. ലാലേട്ടന്റെ ‘വന്ദന’ത്തിലേ ഡയലോഗ് ഇടയ്ക്കു പ്രദീഷേട്ടന്‍ പറയുമായിരുന്നു, ‘എന്നോട് പറ’ എന്ന്. ആദ്യം ഞാനതിന് ചിരി മാത്രമാണ് നല്‍കിയത്. പീന്നീട് രണ്ട് മാസത്തെ ഗ്യാപ്പിട്ടിട്ട് മറുപടി കൊടുക്കുകയായിരുന്നു.

വീട്ടിലെ എതിർപ്പ്

പ്രണയം ഏകദേശം ആറ് മാസമായപ്പോള്‍ തന്നെ വീട്ടില്‍ തുറന്ന്് പറഞ്ഞിരുന്നു. ആദ്യം അവര്‍ ഒന്നും കാര്യമാക്കിയെടുത്തില്ല, തമാശയാണെന്ന് കരുതി. പക്ഷേ, ഫോണ്‍ വിളിയൊക്കെ കൂടുന്നത് കണ്ടപ്പോൾ അവര്‍ക്ക്് കാര്യം മനസിലായി. എല്ലായിടത്തും ഉണ്ടാകുന്നതുപോലെ വീട്ടില്‍ എതിര്‍പ്പായിരുന്നു. അവരെന്റെ ഫോണ്‍ വാങ്ങിച്ചുവച്ചു, ഒരു കോണ്‍ടാക്ടിനും വഴിയില്ലായിരുന്നു. ആ സമയത്തായിരുന്നു സത്യത്തില്‍ ഞങ്ങളുടെ ബന്ധം കുറേക്കൂടി ദൃഢമായത്.

പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമായപ്പോൾ ഞങ്ങള്‍ പിരിയാമെന്ന് തീരുമാനിച്ചു. അകന്നു നില്‍ക്കാൻ പറ്റുമോന്ന് ശ്രമിക്കാനായി കുറച്ചുനാൾ ഒരു കോണ്‍ടാക്ടും ഇല്ലാതെ ജീവിക്കാമെന്നതായിരുന്നു തീരുമാനം. മൂന്നുമാസത്തോളം ഏകദേശം സംസാരമേ ഇല്ലാതെയിരുന്നു. അവസാനം പ്രദീഷേട്ടന്‍ എന്നെ വിളിച്ച് പറഞ്ഞു ഇനിയിങ്ങനെ മിണ്ടാതെയിരിക്കാന്‍ പറ്റില്ലെന്ന്. ആ ഫോണ്‍ കോളോടെ ഒരുമിച്ച് ജീവിച്ചേ മതിയാകൂ എന്നു തീരുമാനിക്കാനും ആര് എതിര്‍ത്താലും കല്യാണം നടത്താമെന്നും ഞങ്ങള് ഉറപ്പിക്കുകയായിരുന്നു.

sw-16

ഒറ്റമകള്‍ ആയതുകൊണ്ടു തന്നെ വീ്ട്ടുകാരെ ഉപേക്ഷിക്കുക എന്നത് എനിക്കൊരു വലിയ വേദനതന്നെയായിരുന്നു. പിന്നീട് ഞാനാലോചിച്ചു, മറ്റൊരാള്‍ എന്റെ ജീവിത പങ്കാളിയായാലും വീട്ടില്‍ നിന്ന്് മാറി നില്‍ക്കേണ്ടി വരുമല്ലോയെന്ന്. അങ്ങനെ ആലോചിച്ചപ്പോളായിരുന്നു രഹസ്യമായി കല്യാണം നടത്താനുള്ള ധൈര്യം കിട്ടിയത്.

കല്യാണവും കൊറോണയും

നാല് മാസമായിട്ടുള്ള പ്ലാനിങ്ങായിരുന്നു. അതിനിടയിൽ കൊറോണ വന്നതോടെ ഞങ്ങൾ ശരിക്ക് പേടിച്ചു. കൊറോണ ഉടനെയെങ്ങും പോകില്ലെന്ന ഘട്ടമായപ്പോൾ ഞങ്ങളെന്തായാലും കല്യാണം നടത്താമെന്ന് ഉറപ്പിച്ചു.

കല്യാണ ദിവസം സുഹൃത്തിന്റെ അടുത്തേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി ബസില്‍ കയറി. അടുത്ത് സ്‍റ്റോ പ്പില്‍ തന്നെ കൂട്ടുകാര് കാത്ത് നില്‍പ്പുണ്ടായിരുന്നു. അതിലൊരു സുഹൃത്തിന്റെ വീട്ടിലെത്തി കല്യാണ ഡ്രസ്സൊക്കെ ഇട്ടശേഷം ക്ഷേത്രത്തിലെത്തി താലികെട്ടുകയായിരുന്നു. പത്ത്് പതിനഞ്ച് മിനിറ്റോടെ താലികെട്ടും ക്ഷേത്രത്തിലെ ചടങ്ങുകളുമൊക്കെ കഴിഞ്ഞു.

ഒളിച്ചോട്ടമല്ല, പറഞ്ഞിരുന്നു

sw-12

ഒളിച്ചോട്ടമെന്ന് പറയാന്‍ പറ്റുമോയെന്ന് അറിയില്ല. കല്യാണം നടത്തിയെങ്കിലും, എന്റെ വീട്ടില്‍ ഈ ബന്ധം അറിയാവുന്നത്‌കൊണ്ട് അവരത്രയക്ക്് പേടിച്ചു എന്നെനിക്ക്് തോന്നുന്നില്ല. ആദ്യത്തെ ഒരു ഞെട്ടലിന് ശേഷം ഇപ്പോള്‍ എല്ലാം ശാന്തമാണ്.ഞാന്‍ വീട്ടില്‍ തിരികെയെത്തി, അവിടെ വച്ച്് ഞങ്ങളൊരു പാര്‍ട്ടിയൊക്കെ നടത്തി. പ്രദീഷേട്ടന്റെ വീട്ടില്‍ കാര്യങ്ങളെല്ലാം പണ്ടേ അറിയാമായിരുന്നതുകൊണ്ട് ഇപ്പൊ എല്ലാം സെറ്റില്‍ഡ് ആയിരിക്കുകയാണ്.

ഗോസിപ്പുകാരോടായി

വിവാദങ്ങള്‍ക്കെതിരെ പ്രതീകരിച്ച് ഞാന്‍ ക്ഷിണിച്ചു. വിഷമമേ തോന്നിയിട്ടില്ല എന്നു പറഞ്ഞാല്‍ കള്ളമാകും. എന്റെ സീരിയലിലെ കഥ പോലെയായല്ലോ ജീവിതം എന്നൊക്കെയുള്ള കമന്റുകള്‍ എന്നെ വല്ലാതെ വേദനിച്ചിരുന്നു. അതുപോലെ ഏട്ടന്റെ പെങ്ങളുടെ കുട്ടിയുമൊപ്പമുള്ള ഫോട്ടോ കണ്ടപ്പൊ, ഏട്ടന് രണ്ട് കുട്ടികളുണ്ടെന്നൊക്കെ വാര്‍ത്ത വന്നു. എന്നിട്ട് ഉപദേശവും നിനക്കെന്താ ഇത്ര വിവരമില്ലെ, ഇത്ര പ്രായമല്ലേയുള്ളൂ എന്നൊക്കെ ചോദിച്ചു കമന്‍ുകള്‍. പിന്നെ ഏട്ടന്‍ ഡ്രഗ്് അഡിക്ട് ആണെന്നുള്ള മെസേജുകളും കണ്ടു. ഇങ്ങനെയൊക്കെ പറഞ്ഞു വിടുമ്പോള്‍ ഇവരാർക്കും ഒരു നാണവും തോന്നാറില്ലെ എന്നാണ് എനിക്ക് സംശയം. എന്റെ ജീവിതത്തില്‍ സംഭവിക്കുന്നതൊന്നും അന്വേഷിക്കാന്‍ ഞാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ഇത്തരം കമൻറുകളെ ഞാൻ അത്രയൊക്കെ വിലയെ കൊടുക്കുന്നുള്ളൂ.

പക്ഷേ, ഞങ്ങളുടെ കല്യാണ ഫോട്ടോയുടെ താഴെ വന്ന് ചില കുറിപ്പുകൾ എന്നെ ശരിക്കും ദേഷ്യപ്പെടുത്തി. ‘കുറച്ച് കഴിയുമ്പോള്‍ നിങ്ങളുടെ ഡൈവോഴ്‌സ് വാര്‍ത്ത വരും, അപ്പൊ ഞങ്ങള് കൈകൊട്ടി ചിരിക്കു’മെന്നൊക്കെ എഴുതിവച്ചിരിക്കുന്നു. ഇത്രയ്ക്ക് മനസാക്ഷിയില്ലാത്ത ആളുകളുണ്ടൊ. ഇവരുടെയൊക്കെ കുടുംബത്തിലുള്ളവരെ പറ്റിയും ഇങ്ങനെയാകും ഇവരൊക്കെ സംസാരിക്കുന്നത്.നമ്മളൊരു വലിയ രോഗത്തെ നേരിടുന്ന സമയമാണ്. ഒരു നേരത്തെ അന്നം കളയേണ്ടി വരുമ്പൊ ഈ കൊറോണകാലത്ത് കഷ്ടപ്പെടുന്ന ആളുകളെ പറ്റി ഞാന്‍ ഓര്‍ക്കാറുണ്ട്്. അതുപോലെ ഈ കൊറോണകാലത്ത് നല്ലത് ചെയ്യുന്ന് എത്ര ഡോക്ടര്‍മാരും സംഘനടകളുമുണ്ട്. എന്നാൽ ഇതിനിടയില്‍ പോലും മറ്റുള്ളവരുടെ ജീവിതത്തെ ദ്രോഹിക്കാൻ ശ്രമിക്കുന്ന ഇത്തരം വിഷങ്ങളുണ്ടെന്ന് അറിയുമ്പോളാണ്. വിഷമം. ഏത് ആര്‍ടിസ്റ്റിന്റെ കല്യാണം കഴിഞ്ഞാലും ഡിവോഴ്‌സിന് കാത്തിരിക്കുന്നവര്‍. അവരോടെനിക്ക് ഒന്നും പറയാനില്ല, എനിക്കവരെ സൈക്കോകള്‍ എന്ന് വിളിക്കാനാണ് താല്‍പര്യം.

ഉണ്ണിമുകുന്ദൻ പ്രണയകഥ

sw-14

‘വനിത’യിൽ വന്ന അഭിമുഖത്തിൽ ഉണ്ണിമുകുന്ദന്‍ എനിക്കിഷടപ്പെട്ട നടനാണെന്നേ ഞാൻ പറഞ്ഞിട്ടുള്ളൂ. ജീവിതത്തില്‍ ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടുപോലുമില്ല. പക്ഷേ, ഞാന്‍ പിന്നീട് ചെയ്ത ഒരു പരിപാടിയിൽ ഇതേ മറുപടി പറഞ്ഞപ്പോൾ ആളുകള് വിചാരിച്ചത് എനിക്ക് അദ്ദേഹത്തോട് പ്രണയമാണെന്നാണ്. അങ്ങനൊരു ബന്ധമേ എനിക്ക് ഉണ്ണി മുകുന്ദനുമായില്ല. ഈ തമാശയിറങ്ങിയ സമയം ഞാനും പ്രദീഷേട്ടനും ഇഷ്ടത്തിലായിരുന്നു. എനിക്ക് ചേട്ടന്‍ ആ സമയത്ത് മേസേജയച്ചു ചോദിക്കകുകയും ചെയ്തു വല്ലോ മണ്ടത്തരം പറഞ്ഞോന്ന്. പിന്നെ, നടന്ന കാര്യം പറഞ്ഞപ്പോള്‍ ചേട്ടനും വീട്ടുകാരും ചിരിക്കുകയായിരുന്നു. എന്തായാലും ഇപ്പോളിത് ഞങ്ങള്‍ക്കിടയില്‍ നല്ല ഒരു തമാശ മാത്രമാണ്

സീരിയൽ അഭിനയം

പുതിയ പ്രൊജക്ടുകള്‍ ഉടനെ തുടങ്ങും. കൊറോണയായതിന്റെ ലേറ്റാകലാണ്. കുടുംബവും ജീവിതവും എല്ലാം എനിക്ക് പ്രധാനമാണ്. പക്ഷേ, തല്‍ക്കാലം കല്യാണത്തിന് ശേഷം ഫീല്‍ഡ് വിടുന്ന ഗാങ്ങിലേക്ക് എന്തായാലും ഞാനില്ല.


Tags:
  • Movies