ADVERTISEMENT

യുവതാരം അർജുൻ അശോകനും മിന്നൽ മുരളിയിലൂടെ ശ്രദ്ധ നേടിയ ഫെമിന ജോർജും ഒപ്പം ജഗദീഷും പ്രധാന വേഷങ്ങളിൽ എത്തുന്ന തീപ്പൊരി ബെന്നിയുടെ ട്രെയിലർ ശ്രദ്ധേയമാകുന്നു. സെപ്റ്റംബർ 22നാണ് സിനിമയുടെ റിലീസ്. ഏവരേയും രസിപ്പിക്കുന്ന സിനിമ തന്നെയാകും തീപ്പൊരി ബെന്നിയെന്നാണ് ട്രെയിലറിൽ നൽകുന്ന സൂചന.

ചിത്രമൊരുക്കുന്നത് വെള്ളിമൂങ്ങ, ജോണി ജോണിയെസ് അപ്പാ എന്നീ ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച ജോജി തോമസും വെളളിമൂങ്ങയുടെ സഹസംവിധായകനായ രാജേഷ് മോഹനും ചേർന്നാണ്. ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഷെബിൻ ബക്കറാണ് സിനിമയുടെ നിർമ്മാണം.

ADVERTISEMENT

ടി ജി രവി, പ്രേംപ്രകാശ്, സന്തോഷ് കീഴാറ്റൂർ, ഷാജു ശ്രീധർ, ശ്രീകാന്ത് മുരളി, റാഫി, നിഷ സാരംഗ് തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിൽ അണിനിരക്കുന്നത്.

ADVERTISEMENT
ADVERTISEMENT