മലയാളത്തിന്റെ പ്രിയതാരജോഡികളായ മോഹൻലാലും ശോഭനയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘തുടരും’. ഇപ്പോഴിതാ, മോഹൻലാലും ശോഭനയും ഒന്നിച്ചുള്ള ചിത്രത്തിന്റെ ഒരു പുതിയ പോസ്റ്ററാണ് വൈറൽ. ചിത്രത്തിലെ ഗാനത്തിന്റെ റിലീസിനോട് അനുബന്ധിച്ചു വന്ന പോസ്റ്ററാണിത്. ചിത്രത്തിലെ ‘കണ്‍മണി പൂവേ...’ എന്ന് തുടങ്ങുന്ന പാട്ടിന്റെ ലിറിക് വിഡിയോയുടെ പോസ്റ്ററാണിത്.
ജേക്‌സ് ബിജോയ് ഈണം പകര്‍ന്ന ഗാനം പാടിയിരിക്കുന്നത് എം.ജി. ശ്രീകുമാറാണ്. ഈ പാട്ടിന്റെ പ്രമോ വിഡിയോ വൈറലാണ്. മോഹന്‍ലാലും ശോഭനയും 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ചിത്രത്തില്‍ ഒന്നിക്കുന്നത്. 2004 ല്‍ ജോഷി സംവിധാനം ചെയ്ത ‘മാമ്പഴക്കാല’ത്തിലാണ് ഇരുവരും അവസാനമായി ജോഡികളായത്.