Tuesday 25 February 2025 02:27 PM IST : By സ്വന്തം ലേഖകൻ

ജതിൻ രാംദാസിന്റെ രണ്ടാം വരവ്, ടൊവിനോ തോമസിന്റെ ക്യാരക്ടർ പോസ്റ്റർ എത്തി

tovino

‘എമ്പുരാൻ’ സിനിമയില്‍ ടൊവിനോ തോമസ് അവതരിപ്പിക്കുന്ന ജതിൻ രാംദാസ് എന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ എത്തി.

എമ്പുരാന്റെ തിരക്കഥയെക്കുറിച്ച് അറിഞ്ഞപ്പോഴും അതിലെ എന്റെ കഥാപാത്രത്തെപ്പറ്റി അറിഞ്ഞപ്പോഴും എന്റെ കൗതുകം കൂടുതലായിരുന്നുവെന്ന് ടൊവിനോ പറഞ്ഞു. ലൂസിഫറിൽ ലാലേട്ടനുമായി ഒരു കോമ്പിനേഷൻ സീൻ പോലും ഉണ്ടായിരുന്നില്ല. പക്ഷേ ഈ സിനിമയിൽ ഞങ്ങൾക്കൊരു കോമ്പിനേഷൻ സീൻ ഉണ്ടെന്നും ടൊവിനോ. ഞാൻ എമ്പുരാന്റെ റിലീസിനായി കാത്തിരിക്കുകയാണ്. പൂർണമായി ആ സിനിമ ആസ്വദിക്കാനായി ഞാൻ കാത്തിരിക്കുകയാണെന്നും ടൊവിനോ തോമസ് പറഞ്ഞു.

ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാരിയർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ തുടങ്ങിയവരും എമ്പുരാനിൽ ശക്തമായ സാന്നിധ്യങ്ങളാണ്.