ADVERTISEMENT

മലയാളം കടന്ന് അന്യഭാഷാ ചിത്രങ്ങളിലും ചുവടുറപ്പിക്കാനൊരുങ്ങുമ്പോള്‍ ആത്മവിശ്വാസത്തോടെ ടൊവിനോ പറയുന്നു, ആകാശമാണ് അതിര്. പുതിയ ലക്കം വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സൂപ്പർതാരം പൃഥ്വിരാജിനു തന്റെ ജീവിതത്തിലുള്ള സ്വാധീനം എത്രത്തോളമെന്ന് ടൊവിനോ വെളിപ്പെടുത്തുന്നു.

"സ്നേഹവും ബഹുമാനവും കലർന്നൊരു അസൂയയാണ് എനിക്ക് പൃഥ്വിരാജിനോടുള്ളത്. എന്റെ തലയിൽ സിനിമാ മോഹം കയറുന്ന കാലത്ത് പ്രേക്ഷകർ അംഗീകരിച്ചിട്ടുള്ള ഒരേയൊരു യുവനടൻ അദ്ദേഹമാണ്. ഇന്ത്യൻ സിനിമയിൽ പൃഥ്വിരാജിന് അദ്ദേഹത്തിന്റേതായ ഒരു സ്പേസുണ്ട്.

ADVERTISEMENT

മലയാള സിനിമ മുന്നോട്ടു നീങ്ങണമെങ്കിൽ നല്ല സിനിമകൾ വരണമെന്നും, വ്യത്യസ്തമായ പരീക്ഷണങ്ങൾ നടത്തണമെന്നും വിശ്വസിച്ച് അതിനു വേണ്ടി നിലകൊള്ളുന്നുണ്ട് പൃഥ്വിരാജ്. സെൽഫ് സെന്റേർഡ് ആകാതെ, കൂടെ ജോലി ചെയ്യുന്ന ആളുകളെ ഒരു തരത്തിലും ഒതുക്കി നിർത്താതെ, അവർക്ക് ജോലി ചെയ്യാനുള്ള സ്പേസ് കൊടുത്തുകൊണ്ട് ഒരുമിച്ച് വളരുകയാണ് അദ്ദേഹം ചെയ്യുന്നത്." ടൊവിനോ പറയുന്നു.

അഭിമുഖം പൂർണ്ണമായും വായിക്കാൻ ലോഗിൻ ചെയ്യൂ

ADVERTISEMENT
ADVERTISEMENT