ADVERTISEMENT

‘കുട്ടിക്കാലം മുതൽ ആസ്മയുടെ പ്രശ്നങ്ങളുണ്ടായിരുന്നു. എന്റെ പ്രൈമറി സ്കൂൾ കാലം മുഴുവനും ഡോക്ടറെ കാണാൻ പോകുന്ന ഓർമകളുടേതാണ്. പിന്നീടതു മാറിയെങ്കിലും, കുറച്ച് ശരീരക്ഷമത കൂടിയാൽ നന്നായിരിക്കും എന്നു തോന്നി. അങ്ങനെയാണ് വ്യായാമം തുടങ്ങിയത്. അതോടെ എന്റെ ആത്മവിശ്വാസം കൂടി. എന്നെ സംബന്ധിച്ച് ജിമ്മിലെ മണിക്കൂറുകൾ വലിയ ഊർജം നൽകും. ടെൻഷൻ മാറി വീണ്ടും മനസ്സും ശരീരവും ഫ്രഷാകും. കരിയറിലും അതു പിന്നീടു ഗുണമായി. മല്ലു സിങ്ങും വിക്രമാദിത്യനും പോലെ എന്റെ ലുക്ക് കണ്ടു എന്നിലേക്കു വന്ന കഥാപാത്രങ്ങളുണ്ട്. ’.– പറയുന്നത് മലയാളത്തിന്റെ പ്രിയയുവനായകൻ ഉണ്ണി മുകുന്ദൻ. തന്റെ പുതിയ ചിത്രം ‘മാളികപ്പുറം’ നേടുന്ന വലിയ വിജയത്തിന്റെ സന്തോഷത്തിൽ, ‘വനിത’യ്ക്കു വേണ്ടി അഞ്ച് മിടുക്കിപ്പെൺകുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു താരം. തന്റെ സിനിമാജീവിതം, ആഗ്രഹങ്ങൾ, ലക്ഷ്യങ്ങളൊക്കെ ഉണ്ണി ഈ സംസാരത്തിൽ പങ്കുവയ്ക്കുന്നു.

വിഡിയോയുടെ രണ്ടാം ഭാഗം കാണാം –

ADVERTISEMENT
ADVERTISEMENT
ADVERTISEMENT