Tuesday 30 April 2019 11:53 AM IST

‘ജിമിക്കി കമ്മലി’നെ സിനിമയിൽ എടുക്കുന്നതിന് കാരണമായത് ഈ മിടുക്കി!!

Unni Balachandran

Sub Editor

benny23

‘വെളിപാടിന്‍റെ പുസ്തക’ത്തില്‍ അപ്പാനി രവിയും കൂട്ടരും ക്യാംപസില്‍ ആടിപ്പാടുന്ന ’ജിമിക്കി കമ്മൽ’ ഒരു മാസം കൊണ്ടു കണ്ടത് 20 മില്യണ്‍ ആള്‍ക്കാരാണ്. കല്യാണത്തിനും ഒാണാഘോഷത്തിനും ബെര്‍ത്ഡേ പാര്‍ട്ടിക്കും എല്ലാം കണ്ടും കേട്ടും പാട്ടിന്റെ ‘പുതിയ കൊലവെറിയായി’ മാറിയിരിക്കുകയാണ് ഈ ‘ജിമിക്കി.’ പാട്ടിനൊപ്പം ഡാൻസ് കളിക്കാന്‍ ‘ജിമിക്കി ചലഞ്ച്’ തുടങ്ങിയപ്പോഴോ, അവിടെയും ഹിറ്റുകളുടെ പെരുമഴ.

‘‘ആ പാട്ട് ഹിറ്റായതിന്റെ ക്രെഡിറ്റ് മുഴുവനും സംഗീത സംവിധായകൻ ഷാനിനും രചയിതാവ് അനിൽ പനച്ചൂരാനുമാണ്.’’ വെളിപാടിന്‍റെ സംവിധായകൻ ലാൽജോസ് പറയുന്നു. ‘‘തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലമാണ് ക്യാംപസ് പിള്ളേരുടെ ഒരു അടിച്ചുപൊളി പാട്ടു സിനിമയില്‍ വേണം എന്ന് എന്നോടാദ്യം പറഞ്ഞത്. ബെന്നിയുടെ മോൾ പാടുന്ന ഒരു പാട്ടിന്‍റെ രണ്ടു വരിയും ചൊല്ലിക്കേള്‍പ്പിച്ചു. അതെനിക്കിഷ്ടമായി. ബാക്കിയെല്ലാം ചരിത്രം...’’

എങ്കിൽ പിന്നെ െബന്നി പി. നായരമ്പലത്തിേനാടു ചോദിച്ചിട്ടു തന്നെ കാര്യമെന്നു തീരുമാനിച്ചപ്പോൾ, അതാ അദ്ദേഹം പത്താം ക്ലാസ്സിൽ പഠിക്കുന്ന ഇളയ മകൾ സൂസന്നയെ കൂട്ടിവരുന്നു. ഞാറയ്ക്കൽ അസീസി വിദ്യാനികേതനിൽ പഠിക്കുന്ന സൂസന്നയുടെ ക്ലാസ്മേറ്റ്സ് പണ്ടേ പാടുന്ന പാട്ടാണത്രെ  ‘ജിമിക്കി കമ്മൽ’.  

‘‘ആരാ എഴുതിയത് എന്നൊന്നും എനിക്കറിഞ്ഞൂടാട്ടോ. പക്ഷേ, പാടാൻ നല്ല രസമുള്ളതുകൊണ്ട് ഞാൻ വീട്ടിൽ നടക്കുമ്പോഴും ഇതിങ്ങനെ മൂളുമായിരുന്നു. പപ്പ എന്നെ ഇത്രയധികം ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലായത് സിനിമയിൽ പാട്ട് വന്നപ്പോഴാണ്.’’ പപ്പയ്ക്കിട്ടു നൈസായി ഒരു കുത്തും കൊടുത്ത് കാതിലെ വെള്ളി ജിമിക്കിയുമിളക്കി സൂസന്ന ചിരിച്ചു. ‘‘എട്ടു വരികളേ മോളുടെ പാട്ടിലുള്ളൂ. അവളെപ്പോഴും പാടുന്നതു കൊണ്ട് ആ താളവും വരികളും ഞാൻ ഓർത്ത് വച്ചിരുന്നു.’’ ബെന്നി ഒാര്‍ക്കുന്നു.  

ആർട്ടിക്കിളിന്റെ പൂർണ്ണരൂപം പുതിയ ലക്കം വനിതയിൽ വായിക്കാം