Thursday 15 October 2020 11:53 AM IST

ടൊറൻറ് ഹിറ്റായ സിനിമകൾ പോലും ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കുന്ന കാലത്ത് അവാർഡ് പ്രതീക്ഷിച്ചിരുന്നില്ല ; വാസന്തിയുടെ വിശേഷങ്ങളുമായി റഹ്മാൻ ബ്രേദേഴ്സ്

Unni Balachandran

Sub Editor

WhatsApp Image 2020-10-14 at 23.28.49

മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് പ്രഖ്യാപ്പിക്കുന്നതിന് മുന്‍പ് വരെ ആരും അറിയാതിരുന്ന സിനിമയായിരുന്നു വാസന്തി. എന്നാല്‍ അവാര്‍ഡ് പ്രഖ്യാപനത്തിലെത്തിയപ്പോള്‍ മികച്ച സിനിമയ്ക്കും, തിരക്കഥാകൃത്തുകള്‍ക്കും,മികച്ച സഹനടിക്കുമായി പ്രധാനപ്പെട്ട അവാര്‍ഡുകള്‍ കരസ്ഥമാക്കി വാസന്തി പ്രശസ്തയായി. വാസന്തിയുടെ സൃഷ്ടാക്കളായ ‘റഹ്മാൻ ബ്രേദേഴ്സ്’ ഷിനോസ് റഹ്മാനും സജാസ് റഹ്മാനും വനിത ഓണ്‍ലൈനുമായി സംസാരിക്കുന്നു.

ഒട്ടും പ്രതീക്ഷിക്കുന്നില്ല

ഇതൊരു ഇന്‍ഡ്‌പെന്‍ഡന്റ് സിനിമയായതുകൊണ്ടു തന്നെ അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നില്ല. പണ്ടൊക്കെ അക്കാദമി ഇത്തരം സിനിമകളെ പ്രോത്സാഹിപ്പിക്കുമായിരുന്നു.  ഇന്നിപ്പൊ തിയറ്ററിലിറങ്ങി ഹിറ്റായി ടിവിയിലും ഹിറ്റായി ടൊറന്റിലും ഹിറ്റായ സിനിമകളാണ് ഐഎഫ്എഫ്‌കെയില്‍ പോലും പ്രദര്‍ശിപ്പിക്കുന്നത്. അടുര്‍ ഗോപാലകൃഷ്ണന്‍, ഷാജി എന്‍ കരുണ്‍, ഡോ ബിജു എന്നിവരുടെ സപ്പോര്‍ട്ടില്‍ മൂവ്‌മെന്‌റ് ഫോര്‍ ഇന്‍ഡിപെന്‍ഡന്‌റ് സിനിമ എന്നൊരു സംഘന രൂപീകരിക്കേണ്ടി വന്നത് പോലും  ഇപ്പോഴത്തെ അക്കാദമയിലെ പ്രശ്‌നങ്ങള്‍കൊണ്ടാണ്. ഒരുതരത്തിലുള്ള ഫണ്ടിങ്ങും അക്കാദമിയുടെ ഭാഗത്ത് നിന്നും ഇന്‍ഡീ സിനിമകള്‍ക്ക് ലഭിക്കാറുമില്ല. രണ്ട് ലക്ഷം രൂപയടച്ചാല്‍ ഏഴ് ലക്ഷം രൂപയോളമുള്ള സൗകര്യങ്ങള്‍ ഉപയോഗിക്കാം. ഇതില്‍ നിന്നു നമ്മള്‍ തന്നെ ഈ ഉപകരണങ്ങളുമായി എത്തുന്നവര്‍ക്ക് ബാറ്റ കൊടുക്കുകയും വേണം.ആകെ ചിലവ് ചുരുക്കിയെടുക്കുന്ന ഇന്‍ഡി സിനിമകള്‍ക്ക് ഇത് ഒരുതരത്തിലും സഹായംചെയ്യുന്നില്ല. നവീകരണം അക്കാദമി തരത്തില്‍ വളരെ അത്യാവശ്യമാണ്.അത്തരം മാറ്റങ്ങള്‍ ഒന്നും വരാതിരുന്നതുകൊണ്ട് തന്നെ അവാര്‍ഡ് തികച്ചും അപ്രതീക്ഷിതമായിരുന്നു.

വാസന്തിയുടെ വരവ്

ആദ്യ സിനിമ കളിപ്പാട്ടക്കാരനായിരുന്നു. അതില്‍ നോയല്‍,സുനിത എന്നിങ്ങനെ അത്ര പ്രശ്‌സ്തരായ അഭിനേതാക്കളൊന്നുമില്ലാതെയാണ് സിനിമ പുറത്തിറങ്ങിയത്. ചില ഫിലിം സൊസൈറ്റികളിലും വിദേശത്തെ ഫെസ്റ്റിവലിലുമൊക്കെ പ്രദർശിപ്പിച്ചൊള്ളൂ. ഇടയ്ക്ക് രണ്ട് വര്‍ഷക്കാലം നെറ്റ്ഫ്‌ളിക്‌സില്‍ സിനിമയുണ്ടായിരുന്നു. 2016 ല്‍  നോട്ട് നിരോധനത്തിന്റെ സമയത്തായിരുന്നു വാസന്തിയുടെ ഷൂട്ട് തുടങ്ങിയത്.

ഒരു നാടകം നടക്കുന്നിടത്താണ്‌ സിനിമതുടങ്ങുന്നത്. ആ നാടകത്തിലെ വാസന്തിയെന്ന കഥാപാത്രം പറയുന്ന കഥകളും അതില്‍ ഉള്‍പ്പെടുന്ന പുരുഷകഥാപാത്രങ്ങളിലൂടെയുമാണ് സിനിമ മുന്‍പോട്ട് പോകുന്നത്. സ്വാസിക അഭിനയിച്ച വാസന്തിയുടെ ജീവിതത്തില്‍ വന്നുപോകുന്ന രണ്ട് കള്ളന്‍മാരുടെ വേഷമാണ് ശബരീഷും സിജു നില്‍സണും ചെയ്യുന്നത്. നാടകം, സിനിമ എന്നീ രണ്ട് മീഡിയങ്ങളിലൂടെ മാറി മാറി സഞ്ചരിക്കുന്ന പാറ്റേണിലാണ് കഥുടെ നരേഷന്‍ പോകുന്നത്.

സ്വാസികയും സിജുവും

പല നടിമാരേയും വാസന്തിയുടെ കഥാപാത്രത്തിനായി സമീപിച്ചിരുന്നു. പലര്‍ക്കും സിനിമയിലെ മദ്യപിക്കുന്ന രംഗങ്ങളൊന്നും അഭിനിയിക്കാന്‍ തീരെ കോണ്‍ഫിഡെന്‍സ് ഇല്ലെന്ന് പറഞ്ഞിരുന്നു. പക്ഷേ,സ്വാസിക അത് വളരെയധികം ഭംഗിയായി കൈകാര്യം ചെയ്തു. ആ പ്രകടനത്തിന് തീര്‍ച്ചയായും ലഭിക്കേണ്ട അംഗീകാരം തന്നെയാണ് ലഭിച്ചിരിക്കുന്നത്.

WhatsApp Image 2020-10-14 at 23.28.49 (2)

ആലുവയിലാണ് വീട്, ശബരിയും സിജുവുമൊക്കെ ഒന്ന് വിളിച്ചാൽ പെട്ടെന്ന് ഓടിവരുന്ന ആളുകളാണ്. ആ സൗഹൃദമാണ് അവരെ സിനിമയിലേക്കെത്തിച്ചത്. സിജു സിനിമ നിര്‍മിക്കാന്‍ തീരുമാനിച്ചതിനും ഇതേ കാരണം തന്നെയാണ്.

തിയറ്റർ റിലീസ്

ചില ഫിലിം ഫെസ്റ്റിവലുകളിലും പിവിആറില് പ്രൈവറ്റ് സക്രീനിങ്ങും നേരത്തെ നടത്തിയിരുന്നു. അവാര്‍ഡിന് ശേഷമുള്ള റിലീസിന്റെ ആലോചനകളിലാണ്. നെറ്റ്ഫ്‌ളിക്‌സ് ഇപ്പൊള്‍ ക്യാമറയുടെ കാര്യത്തില്‍ സ്റ്റാന്‍ഡെര്‍ഡൈസേഷന്‍ കൊണ്ടുവന്നതുകൊണ്ട് ചില പ്രശ്‌നങ്ങളുണ്ട്. മാത്രമല്ല, അവര് സ്റ്റാര്‍ വാല്യുവും ഇന്റര്‍നാഷനല്‍ അവാര്‍ഡും നോക്കിയാണ് സിനിമ തിരഞ്ഞെടുക്കുന്നത്.ആമസോണിലും നോക്കുന്നുണ്ട്. കോവിഡ് സാഹചര്യങ്ങളും വിലങ്ങുതടിയാണ്. എന്തായാലും ജനങ്ങളിലേക്ക് സിനിമ എത്തിക്കാനുള്ള ശ്രമം തുടരും.

കോമേഴ്ഷ്യല്‍ സിനിമകള്‍

കൊമേഴ്‌ള്യല്‍ സിനിമയോട് ദേഷ്യമില്ല. പ്രേക്ഷകനെ എന്‍ജോയ് ചെയ്യിപ്പിക്കാനായി കൃത്യമായൊരു ഫോര്‍മുല സെറ്റ് ചെയ്യുകയും ആ മാര്‍ഗങ്ങള്‍ തന്നെ റിപ്പീറ്റ് ചെയ്ത കാണുകയും ചെയ്യുന്പോഴൊരു വിരോധം തോന്നാറുണ്ട്. 

റഹ്മാന്‍ ബ്രദേഴ്‌സ്

WhatsApp Image 2020-10-14 at 23.28.49 (1)

പരസ്പരം ഫുള്‍ഫില്‍ ചെയ്തു ജീവിക്കാന്‍ ഇഷ്ടമുള്ളവരായിരുന്നു ഞങ്ങള്‍. അനിയന്‍ സജാസ് റഹ്മാന് നാടകങ്ങളോടായിരുന്നു താല്‍പര്യം. എനിക്ക് സിനിമയുടെ ടെക്‌നിക്കല്‍ ഭാഗങ്ങളോടും. അങ്ങനെ ഒരാള്‍ക്ക് അറിയാത്ത കാര്യം മറ്റെയാളിലുടെ അറിഞ്ഞും മനസിലാക്കിയുമാണ് സിനിമ ചെയ്തത്. അതുകൊണ്ട് പണ്ടു മുതലേ എന്തെങ്കിലും വര്‍ക് ചെയ്യുകയാണെങ്കില്‍ റഹമാന്‍ ബ്രേദേഴ്‌സ് എന്ന പേര് ഇടാമെന്ന് തീരുമാനിക്കുകയായിരുന്നു.

കുടുംബം

ആലുവയിലാണ് വീട്. അച്ഛന്‍ റഹ്മാനും ഭാര്യ ജാസ്മിനും, അനിയന്‍ സജാസും  ഭാര്യ സുനിതയുമാണ് വീട്ടിലുള്ളത്.അച്ഛന്റെ  സൊസൈറ്റി പ്രവര്‍ത്തിനത്തിലൂടെ ധാരാളം സിനിമകള്‍ ചെറുപ്പത്തില്‍ കണ്ടിരുന്നു. അതല്ലാതെ കുടുംബത്തില്‍ വേറെ സിനിമ പാരമ്പര്യം ഒന്നുമില്ല. ഒരു ഇന്‍ഡി ഫിലിം മേക്കര്‍ അനുഭവിക്കുന്ന എല്ലാ ബുദ്ധിമുട്ടുകളും സിനമയെടുക്കുന്പോൾ  ഉണ്ടായിട്ടുണ്ട്. പിന്നെ, നമുക്ക് ഇഷ്ടപ്പെടുന്നതും എന്‍ജോയ് ചെയ്യാന്‍ പറ്റുമെന്ന് തോന്നുതുമായൊരു കാര്യം ചെയ്യാന്‍ നമ്മള്‍ മൂലധനം കണ്ടത്തണം എന്ന ബോധ്യത്തോടെ കൂടുതല്‍ സിനിമ ചെയ്യാനുള്ള ആലോചനയിലാണ്.

Tags:
  • Movies