ADVERTISEMENT

സ്ലീവാച്ചനേയും സ്ലീവാച്ചന്റെ പ്രിയപ്പെട്ട റിൻസിയേയും പ്രേക്ഷകർ അത്രവേഗം മറക്കാനിടയില്ല. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ വീണ നന്ദകുമാറിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ചിത്രം ഹിറ്റായതോടെ വീണ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറി. സമൂഹ മാധ്യമങ്ങളിലും വീണയുടെ വിശേഷങ്ങളെ നെഞ്ചിലേറ്റി ആരാധകർ ഏറെയുണ്ട്. ഇപ്പോഴിതാ വീണ പങ്കുവച്ച പ്രണയകാല അനുഭവങ്ങളേയും പ്രേക്ഷകർ ഏറ്റെടുക്കുകയാണ്. വനിത ഫ്രെബ്രുവരി ആദ്യലക്കം വാലന്റൈൻസ് ഡേ സ്പെഷ്യൽ ഫീച്ചറിലാണ് വീണ മനസു തുറന്നത്.

ഇൻഫാക്ച്വേഷൻ കലശലായുള്ള കൗമാരകാലത്ത് ഒരാളോട് പ്രണയം തുറന്നു പറഞ്ഞപ്പോൾ നെഗറ്റീവായിരുന്നു മറുപടിയെന്ന് വീണ പറയുന്നു. ചെറുപ്പത്തിൽ അധികം സൗന്ദര്യമില്ലാത്ത കുട്ടിയായിരുന്നു. ക്രഷും ഇൻഫാക്ച്വേഷനും തോന്നിയ കാലത്ത് പലരോടും ഞാനത് തുറന്നു പറഞ്ഞു നെഗറ്റീവായിരുന്നു മറുപടി. വീണ്ടും മറുപടി നെഗറ്റീവ് ആയാലോ എന്നുകരുതി ചിലരോട് ഞാനത് പറയാതെ ഉള്ളിൽ തന്നെ വച്ചു.’–വീണ പറഞ്ഞു.

ADVERTISEMENT

പ്രണയം നിരസിച്ച പയ്യൻ തനിക്ക് പതിനെട്ട് വയസായപ്പോൾ പ്രണയാഭർത്ഥ്യനയുമായി വന്നതാണ് കഥയിലെ ട്വിസ്റ്റ് എന്നും വീണ പറയുന്നു. ‘സൗന്ദര്യം മാത്രം നോക്കിയല്ല പ്രണയിക്കേണ്ടത് എന്ന മറുപടി കൊടുത്ത് ഞാനവനെ പറഞ്ഞുവിട്ടു.’

വിശദമായ വായന വനിത ഫെബ്രുവരി ആദ്യ ലക്കത്തിൽ

ADVERTISEMENT
ADVERTISEMENT
ADVERTISEMENT