ADVERTISEMENT

കലാഭവൻ മണിയെ നായകനാക്കി വിനയൻ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമാണ് ‘കരുമാടിക്കുട്ടൻ’. 2001 മാർച്ച് 30 ന് റിലീസ് ചെയ്ത ചിത്രം 22 വർഷങ്ങൾ പിന്നിടുമ്പോൾ, ആ ഓർമകളിലേക്കു തിരികെപ്പോകുന്ന ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് വിനയൻ.

‘കരുമാടിക്കുട്ടൻ’ 2001 മാർച്ച് 30 നാണ് റിലീസ് ചെയ്തത്...22 വർഷങ്ങൾക്കു മുൻപ്...കലാഭവൻ മണി കേരള ജനതയുടെ മനസ്സിൽ ഒരു വലിയ ഹീറോ ആയി മാറിക്കൊണ്ട് ബോക്സോഫീസിൽ വമ്പൻ വിജയം നേടിയ ഒരു ഗ്രാമീണചിത്രം...എറണാകുളം മൈമൂൺ തീയറ്ററിൽ ക്ലൈമാക്സ് കഴിയുമ്പോൾ പ്രേക്ഷകർ എഴുന്നേറ്റു നിന്ന് കയ്യടിക്കുന്നത് കണ്ട് മനസ്സു നിറഞ്ഞ ചിത്രം...

ADVERTISEMENT

‘വാസന്തിയും ലഷ്മിയും പിന്നെ ഞാനും’ എന്ന സിനിമ കഴിഞ്ഞ ഉടനെയാണ് മണിയേ വച്ച് കരുമാടിക്കുട്ടൻ പ്ലാൻ ചെയ്തത്.. കരുമാടിക്കുട്ടനു ശേഷം മമ്മുക്ക നായകനായ രാക്ഷസരാജാവാണ് ചെയ്തത്...

അക്കാലത്തൊക്കെ മൂന്നും നാലും സിനിമകൾ ഒരു വർഷത്തിൽ ചെയ്ത് റിലീസു ചെയ്യാൻ കഴിഞ്ഞിരുന്നു എന്നത് ഇന്നോർക്കുമ്പോൾ അത്ഭുതം തോന്നുന്നു...’.– വിനയൻ കുറിച്ചതിങ്ങനെ.

ADVERTISEMENT



ADVERTISEMENT
ADVERTISEMENT