ADVERTISEMENT

അടുത്തിടെ മലയാള സിനിമയിലുണ്ടായ ശ്രദ്ധേയ വിജയങ്ങളിലൊന്നായ ‘മേപ്പടിയാൻ’ന്റെ സംവിധായകൻ വിഷ്ണു മോഹന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ബിജെപി േനതാവ് എ.എൻ. രാധാകൃഷ്ണന്റെ മകൾ അഭിരാമിയാണ് വധു. ചടങ്ങില്‍ നടൻ ഉണ്ണി മുകുന്ദൻ, മേജർ രവി തുടങ്ങി പ്രമുഖർ പങ്കെടുത്തു.

സെപ്റ്റംബർ 3ന് ചേരാനല്ലൂരിൽ വച്ചാണ് വിവാഹം. കഴിഞ്ഞ വർഷം റിലീസ് ചെയ്ത ‘മേപ്പടിയാൻ’ നിൽ ഉണ്ണി മുകുന്ദനാണ് നായകൻ. ചിത്രം നിർമിച്ചതും ഉണ്ണിയാണ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT