ADVERTISEMENT

മലയാള സിനിമയില്‍ ആദ്യ 150 കോടി വിജയമായി ‘2018’ എന്ന് റിപ്പോർട്ട്. ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടായേക്കും എന്നാണ് സൂചന. സമീപകാലത്ത് ഒരു മലയാള സിനിമയ്ക്കും ലഭിക്കാത്ത തരത്തിലുള്ള മികച്ച പ്രേക്ഷക പ്രതികരണമാണ് തിയറ്ററുകളിൽ ആദ്യ ദിനം മുതല്‍ 2018 നേടിയത്.

അതേസമയം ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകള്‍ പ്രദര്‍ശനം ആരംഭിച്ചു.

ADVERTISEMENT

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, നരേൻ, വിനീത് ശ്രീനിവാസൻ ഉൾപ്പടെ വൻ താരനിരയാണ് അണിനിരന്നത്.

 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT