ADVERTISEMENT

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ‘2018’ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി. ഗിരിഷ് കാസറവള്ളിയാണ് ഈ വാർത്ത പങ്കുവച്ചത്.

2018ൽ കേരളം കണ്ട ഏറ്റവും വലിയ പ്രളയം പശ്ചാത്തലമാക്കിയാണ് ജൂഡ് ഈ ചിത്രം ഒരുക്കിയത്. നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിച്ച സിനിമയിൽ ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ്അലി, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, ലാൽ, നരേൻ, സുധീഷ്, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, അപർണ്ണ ബാലമുരളി, ശിവദ, വിനിതാ കോശി, തൻവി റാം, ഗൗതമി നായർ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വേണു കുന്നപ്പള്ളി, ആന്റോ ജോസഫ്, സി.കെ. പത്മകുമാർ എന്നിവർ ചേർന്നായിരുന്നു നിർമാണം.

ADVERTISEMENT



ADVERTISEMENT
ADVERTISEMENT