ADVERTISEMENT

ചേച്ചി അമൃത സുരേഷിനേക്കാൾ ‘ഏഴു വയസ്സ് കൂടുതലാണ്’ തനിക്കെന്ന രസകരമായ വിശേഷം വെളിപ്പെടുത്തി ഗായിക അഭിരാമി സുരേഷ്.

കഴിഞ്ഞ ദിവസമാണ് അമൃത സുരേഷ് തന്റെ മുപ്പതാം പിറന്നാൾ ആഘോഷിച്ചത്. ‘അതെ... എനിക്ക് മുപ്പതായി’ എന്ന കുറിപ്പോടെ അമൃത പങ്കുവച്ച പോസ്റ്റിനു താഴെയാണ് രസകരമായ കമന്റുമായി സഹോദരി അഭിരാമി എത്തിയത്. ‘ഗൂഗിൾ പറയുന്നത് എനിക്ക് ഇപ്പോൾ തന്നെ 37 ആയെന്നാണ്. ആ ബഹുമാനം വേണം’ എന്നു പറഞ്ഞുകൊണ്ടായിരുന്നു അഭിരാമിയുടെ രസികൻ കമന്റെത്തിയത്.

ADVERTISEMENT

അപ്പോഴാണ് ഗൂഗിളിൽ തിരയുമ്പോൾ വരുന്ന വിവരങ്ങളിലെ തെറ്റ് ആരാധകർ തിരിച്ചറിഞ്ഞത്.

ഗൂഗിളിൽ ഗായിക അഭിരാമി സുരേഷ് എന്ന പേര് തിരഞ്ഞാൽ പ്രത്യക്ഷപ്പെടുന്ന വിവരങ്ങൾ അനുസരിച്ച് 1982ലാണ് അഭിരാമി ജനിച്ചിരിക്കുന്നത്. എന്നാൽ വിക്കിപീ‍ഡിയ പേജിൽ നൽകിയിരിക്കുന്ന വിവരങ്ങളിൽ ജനന തീയതിയും മറ്റും കൃത്യമാണ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT