ബാലതാരമായി വന്ന് നായികനിരയിലേക്കുയർന്ന, മലയാളത്തിന്റെ പ്രിയതാരമാണ് അനശ്വര രാജൻ. ഉദാഹരണം സുജാത, തണ്ണീർമത്തൻ ദിനങ്ങൾ എന്നീ ചിത്രങ്ങളിലൂടെ അനശ്വര പ്രേക്ഷകർക്ക് പ്രിയങ്കരിയായി.
സോഷ്യൽ മീഡിയയിലും സജീവസാന്നിധ്യമായ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ആരാധകർക്കായി പങ്കുവയ്ക്കുക പതിവാണ്.
ഇപ്പോഴിതാ, സാരിലുക്കിലുള്ള തന്റെ മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ അനശ്വര ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതാണ് ശ്രദ്ധേയം.
‘ആ നീർമാതളം ഇപ്പോഴും പൂക്കാറുണ്ട്.
പക്ഷെ, അത്രമേൽ പ്രണയാർദ്രമായി മാറിയിട്ടില്ല
പിന്നെയൊരിക്കലും...’ എന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.