മലയാളത്തിന്റെ പ്രിയഗായിക രാധിക തിലകിന്റെ അകാലവിയോഗം ഇപ്പോഴും സംഗീത പ്രേമികളിൽ വേദനയാണ്. 2015 സെപ്റ്റംബർ 20നായിരുന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് രാധിക വിടപറഞ്ഞത്.
ഇപ്പോഴിതാ, രാധികയുടെ വേർപാടിന്റെ ആറാം വാർഷികത്തില്‍ ഓർമച്ചിത്രം പങ്കുവച്ച് ഹൃദയത്തിൽ തൊടുന്ന കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ ഗായിക സുജാത. ‘നീ എന്നും എപ്പോഴും ഞങ്ങൾക്കൊപ്പമുണ്ട്. എന്റെ സ്വന്തം മാലാഖക്കുട്ടി’ എന്നാണ് രാധികയോടൊപ്പമുള്ള ചിത്രത്തിനൊപ്പം സുജാത ഫെയ്സ്ബുക്കിൽ കുറിച്ചത്
മെക്കാനിക്കൽ എഞ്ചിനീയറായ സുരേഷ് കൃഷ്ണനാണ് രാധികയുടെ ഭർത്താവ്. ദേവികയാണ് മകൾ.