മലയാളത്തിന്റെ പ്രിയനടി പൂർണിമ ഇന്ദ്രജിത്ത് ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. വൈറസ് എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് തിരികെയെത്തിയ പൂർണിമയുടെ റിലീസിനൊരുങ്ങുന്ന ചിത്രം ‘തുറമുഖ’മാണ്.
ഇപ്പോഴിതാ, പൂർണിമ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു വിഡിയോയാണ് ശ്രദ്ധേയമാകുന്നത്. താൻ ‘വനിത’യുടെ കവർ ചിത്രമായി എത്തിയ ലക്കങ്ങളുടെ ചിത്രം കോർത്തു വച്ചാണ് വിഡിയോ ഒരുക്കിയിരിക്കുന്നത്. 1997 മുതൽ 2022 വരെയുള്ള കാലഘട്ടത്തിൽ ഏഴു തവണയാണ് പൂർണിമ വനിതയുടെ കവർമുഖമായത്. ചില ലക്കങ്ങളിൽ ഇന്ദ്രജിത്തും മക്കളും ഒപ്പമുണ്ടായിരുന്നു. പുതിയ ലക്കം വനിതയുടെ മുഖചിത്രവും പൂർണിമയാണ്.