ADVERTISEMENT

മലയാളത്തിന്റെ പ്രിയഗായികയും നടിയും അവതാരകയുമായ റിമി ടോമിക്ക് ജൻമദിനാശംസകള്‍ നേർ‌ന്ന് ഗായകനും റിമിയുടെ പ്രിയസുഹൃത്തുമായ വിധു പ്രതാപ്.

‘ചിരിച്ചും ചിരിപ്പിച്ചും തല്ലു കൂടിയും അങ്ങനെ 20 പിറന്നാളുകള്‍ നിന്റെ ഒപ്പം. ഹാപ്പി ബര്‍ത്തഡേ പാലാക്കാരി പെണ്ണേ’ എന്ന കുറിപ്പോടെയാണ് റിമിയ്‌ക്കൊപ്പമുളള ചിത്രം വിധു പങ്കുവച്ചു.

ADVERTISEMENT

വിധു പ്രതാപും, റിമി ടോമിയും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരുടെയും സൗഹൃദത്തിന് 20 വര്‍ഷത്തെ ആഴമുണ്ട്. പോസ്റ്റിനു താഴെ റിമി നന്ദി അറിയിച്ചുകൊണ്ട് കമന്റു ചെയ്തിട്ടുണ്ട്. ഒരേ കാലഘട്ടത്തില്‍ പിന്നണി ഗാന രംഗത്തു എത്തിയ ഇവര്‍ ‘ലോലിപോപ്പ്’ എന്ന ചിത്രത്തില്‍ ഒരുമിച്ച് ആലപിച്ച ഗാനം ഏറെ ഹിറ്റായിരുന്നു.

ADVERTISEMENT
ADVERTISEMENT