ADVERTISEMENT

ഭാര്യ എലിസബത്തിനൊപ്പമുള്ള ഒരു രസകരമായ വിഡിയോ പങ്കുവച്ച് നടൻ ബാല. രണ്ടു പേരും ഓരോ വിഗ്ഗ് വച്ചാണ് വിഡിയോയിൽ എത്തുന്നത്.

കഴിഞ്ഞ ദിവസം എലിസബത്ത് ജോലി ചെയ്യുന്ന ആശുപത്രി ബാല സന്ദർശിച്ചിരുന്നു. എലിസബത്തിനെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നതിനാണ് ബാല ആശുപത്രിയില്‍ എത്തിയത്. ആശുപത്രിയിലെ ജീവനക്കാരും ഡോക്ടേഴ്‌സുമെല്ലാം ബാലയെ പരിചയപ്പെടുകയും കൂടെ നിന്ന് ഫോട്ടോയെടുക്കുകയും ചെയ്തു. എലിസബത്തിനെ കിഡ്‌നാപ്പ് ചെയ്യാനാണ് വന്നത്, എന്നാല്‍ സ്‌നേഹം കൊണ്ട് അവര്‍ എന്നെ അറസ്റ്റ് ചെയ്തുവെന്നായിരുന്നു ബാല വിഡിയോയ്ക്കൊപ്പം കുറിച്ചത്.

ADVERTISEMENT

മലങ്കര ആശുപത്രിയിൽ മെഡിസിനൽ ഡിപ്പാർട്ട്മെന്റിൽ ജൂനിയർ ഡോക്ടർ ആയാണ് എലിസബത്ത് ജോലി ചെയ്യുന്നത്.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT