ADVERTISEMENT

‘ക്രിസ്റ്റഫർ’ പ്രമോഷനായി ദുബായിലെത്തിയപ്പോൾ മമ്മൂട്ടിക്കൊപ്പം പകർത്തിയ തന്റെ മനോഹരമായ സെൽഫി പങ്കുവച്ച് നടി ഐശ്വര്യ ലക്ഷ്മി. നടി സ്നേഹയും മമ്മൂക്കയോടൊപ്പമുള്ള തന്റെ കുടുംബത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.

ബി ഉണ്ണികൃഷ്‌ണന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ക്രിസ്റ്റഫർ’ ഫെബ്രുവരി 7നാണ് റിലീസിനെത്തുന്നത്.

ADVERTISEMENT

‘ഞാനും മമ്മൂക്കയും മണലാരണ്യവും’ എന്ന കുറിപ്പോടെയാണ് ഐശ്വര്യ ചിത്രം പങ്കുവച്ചത്. ‘വിത്ത് മൈ ഫേവറേറ്റ്സ്’ എന്നു കുറിച്ചാണ് സ്നേഹ ചിത്രങ്ങൾ പങ്കുവച്ചത്. മമ്മൂട്ടിയ്ക്കും, ഭർത്താവും നടനുമായ പ്രസന്നയ്ക്കുമൊപ്പമുള്ള ചിത്രമാണ് താരം ഷെയർ ചെയ്‌തത്.

മമ്മൂട്ടി, സ്നേഹ, ഐശ്വര്യ ലക്ഷ്‌മി, ഷൈൻ ടോ ചാക്കോ, ശരത് കുമാർ, സിദ്ദിഖ്, അമല പോൾ തുടങ്ങി വലിയ താരനിര ക്രിസ്റ്റഫറിലുണ്ട്. ഉദയകൃഷ്‌ണയുടെ തിരക്കഥയിലൊരുങ്ങുന്ന ചിത്രം ആർ.ഡി ഇല്യൂമിനേഷൻസാണ് നിർമിക്കുന്നത്.

ADVERTISEMENT



ADVERTISEMENT
ADVERTISEMENT