ADVERTISEMENT

കേരളം കണ്ട ഏറ്റവും വലിയ പാരിസ്ഥിക ദുരന്തങ്ങളിലൊന്നാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തമെന്ന് സംവിധായകൻ മിഥുൻ മാനുവൽ തോമസ്. ഇതിന്റെ ഉത്തരവാദികൾ ആരായാലും മറുപടി പറഞ്ഞേ മതിയാകൂ എന്നും ഈ പുക ശ്വസിക്കാനുള്ള ക്വട്ടേഷൻ തങ്ങൾ ജനങ്ങൾ ആരുടെ കയ്യിൽ നിന്നും കൈപ്പറ്റിയിട്ടില്ലെന്നും മിഥുൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

മിഥുൻ മാനുവൽ തോമസിന്റെ കുറിപ്പ് –

ADVERTISEMENT

ഒരു സംസ്ഥാനത്തിന്റെ വ്യാവസായിക തലസ്ഥാനം ആണ്..!! ദിവസങ്ങൾ ആയി വിഷപ്പുകയിൽ മുങ്ങി നിൽക്കുന്നു. നഗരം, ജില്ല എന്തിനു വീടിന്റെ അകങ്ങളിൽ പോലും വിഷ വായു...!! കേരളം കണ്ട ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തങ്ങളിൽ ഒന്നായി തന്നെ പരിഗണിക്കാവുന്ന ഒരു ഇൻസിഡന്റ്..! ഉത്തരവാദികൾ ആരായാലും - പ്രാദേശിക ഭരണ കൂടം ആയാലും സംസ്ഥാന ഭരണ കൂടം ആയാലും മറുപടി പറഞ്ഞേ മതിയാകൂ, പ്രതിവിധി യുദ്ധകാലടിസ്ഥാനത്തിൽ കണ്ടെത്തിയേ മതിയാകൂ..!! ഞങ്ങൾ ജനങ്ങൾ ആരുടെ കയ്യിൽ നിന്നും ഈ പുക ശ്വസിക്കാനുള്ള കൊട്ടേഷൻ കൈപറ്റിയിട്ടില്ല.!!

P. S : എങ്കിലും എന്തുകൊണ്ടായിരിക്കും പുതു തലമുറ നാടുവിട്ടു വിദേശ രാജ്യങ്ങളിൽ ചേക്കേറുന്നത്??

ADVERTISEMENT



ADVERTISEMENT
ADVERTISEMENT