ADVERTISEMENT

കൊണ്ടോട്ടിയെ ജനസമുദ്രമാക്കി ദുല്‍ഖര്‍ സല്‍മാന്റെ മാസ് എൻട്രി. നഗരത്തിൽ ഒരു ഉദ്ഘാടനത്തിനായാണ് താരം എത്തിയത്. പച്ചയും കറുപ്പം കലര്‍ന്ന ഷര്‍ട്ട് ധരിച്ച് കൂളിങ് ഗ്ലാസ് വച്ച് മാസ് ലുക്കിലായിരുന്നു താരം. നിരവധി ആരാധകരാണ് ദുല്‍ഖറിനെ കാണാന്‍ തടിച്ചു കൂടിയത്. പാട്ട് പാടിയും ഡാന്‍സ് കളിച്ചും ദുല്‍ഖര്‍ തന്റെ വരവ് ഗംഭീരമാക്കി.

വര്‍ഷങ്ങള്‍ക്ക് മുമ്പ് സിനിമയിലേക്ക് ദുല്‍ഖര്‍ എത്തിയ കാലത്ത് ഇതേ സ്ഥലത്ത് വച്ച് അദ്ദേഹത്തിന് നേരിടേണ്ടി വന്ന അധിക്ഷേപത്തെക്കുറിച്ചും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചകളുണ്ട്. ‘11 വര്‍ഷം മുമ്പ് കൂവിവിട്ടു, ഇന്ന് അതേ മണ്ണില്‍ അവനെ കാണാന്‍ തിക്കും തിരക്കും. 10 വര്‍ഷംകൊണ്ട് അയാളുണ്ടാക്കിയെടുത്ത താരപരിവേഷം..’ എന്നാണ് ആരാധകരുടെ കുറിപ്പ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT