ADVERTISEMENT

സൂപ്പർഹിറ്റ് ചിത്രം ഹലോയിൽ മോഹൻലാലിന്റെ നായികയായി തിളങ്ങി പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് പാർവതി മിൽട്ടൺ. ശേഷം, മോഹൻലാലിനൊപ്പം ഫ്ളാഷ് എന്ന ചിത്രത്തില്‍ അതിഥിവേഷത്തിലും പാർവതി എത്തിയിരുന്നു. ശേഷം സിനിമയിൽ നിന്നു ഇടവേള എടുത്ത താരത്തിന്റെ ചില ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. സ്റ്റൈലിഷ് ലുക്കിലാണ് താരം ചിത്രങ്ങളിൽ.

‘വെണ്ണല’ എന്ന തെലുങ്ക് ചിത്രത്തിലാണ് പാർവതി ആദ്യം അഭിനയിച്ചത്. തുടർന്ന് ഏഴു തെലുങ്ക് ചിത്രങ്ങളിലും ഏതാനും പരസ്യചിത്രങ്ങളിലും അഭിനയിച്ചു.

ADVERTISEMENT

അമേരിക്കയിലെ ന്യൂജഴ്‌സിയില്‍ ജനിച്ച പാർവതിയുടെ അച്ഛൻ ജർമൻകാരനും അമ്മ പഞ്ചാബിയുമാണ്. 2013ൽ മുംബൈ സ്വദേശിയായ ഷംസു ലലാനിയെ പാർവതി വിവാഹം ചെയ്തു. കാലിഫോർണിയയിലാണ് പാർവതിയും കുടുംബവും താമസം.

ADVERTISEMENT
ADVERTISEMENT