ADVERTISEMENT

കാറില്‍ പിക്കപ്പ് വാന്‍ ഇടിച്ച് നടന്‍ ജോയ് മാത്യുവിന് പരിക്ക്. തിങ്കളാഴ്ച രാത്രി 11 മണിയോടെ ചാവക്കാട്- പൊന്നാനി ദേശീയപാത 66 മന്ദലാംകുന്നില്‍ വച്ചാണ് അപകടം. ജോയ് മാത്യുവിനും വാന്‍ ഡ്രൈവര്‍ക്കും പരിക്കേറ്റു. ഇരുവരെയും ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോഴിക്കോട്ടു നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു ജോയ് മാത്യു. താരം സഞ്ചരിച്ച കാറില്‍ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് വാനില്‍ കുടുങ്ങിയ ഡ്രൈവറെ വാഹനത്തിന്റെ മുന്‍ഭാഗം വെട്ടിപ്പൊളിച്ചാണ് നാട്ടുകാര്‍ പുറത്തെടുത്തത്.

ADVERTISEMENT



 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT