ADVERTISEMENT

പ്രമുഖ ഫുഡ് വ്‌ളോഗറും നടനുമായ മുകേഷ് നായർക്കെതിരെ കേസടുത്ത് എക്സൈസ്. കൊല്ലത്തെ ഒരു ഫാമിലി റെസ്റ്റോ ബാറിനെക്കുറിച്ച്, മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ സമൂഹ്യമാധ്യമങ്ങളിൽ പരസ്യം നൽകിയതിനാണ് കേസ്. ബാറിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മദ്യപാനം പ്രോത്സാഹിപ്പിക്കും വിധം പരസ്യം നൽകി അഭിനയിച്ചുവെന്നാണ് കേസ്.

ബാറുടമ രാജേന്ദ്രനാണ് ഒന്നാം പ്രതി. പരസ്യത്തിൽ മദ്യം കാണിച്ചിരുന്നു. നിലവിലെ അബ്ദാരി ചട്ട പ്രകാരം ബാറുകള്‍ക്ക് പരസ്യം പാടില്ല. ഈ നിയമം മറികടന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് എക്സൈസ് കേസെടുത്തത്. ബാർ ലൈസൻസ് വയലേഷനാണ് കേസെടുത്തതെന്നാണ് എക്സൈസ് അറിയിച്ചത്. തിരുവനന്തപുരം സ്വദേശിയാണ് മുകേഷ് നായർ.

ADVERTISEMENT

 

ADVERTISEMENT
ADVERTISEMENT