പിറന്നാൾ ആശംസകൾ നേരാൻ മമ്മൂട്ടിയുടെ വീടിന് മുന്നിൽ തടിച്ചു കൂടി ആരാധകർ.
വിവിധ പ്രദേശങ്ങളിൽ നിന്നുമുള്ള ഫാൻസ് അംഗങ്ങൾ ഉൾപ്പടെ അർദ്ധരാത്രിയോടെ താരത്തിന്റെ വീടിന് മുന്നിൽ എത്തി. ആശംകൾ അറിയിച്ചും ആർപ്പുവിളിച്ചും ആരാധകർ പിറന്നാൾ ആഘോഷമാക്കിയപ്പോൾ, മമ്മൂട്ടി ആരാധകരെ അഭിവാദ്യം ചെയ്യാൻ എത്തുകയും ചെയ്തു. ദുൽഖറും മമ്മൂട്ടിയുടെ കൂടെ എത്തിയിരുന്നു.
ഭ്രമയുഗം എന്ന ചിത്രത്തിലാണ് മമ്മൂട്ടി നിലവില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. കണ്ണൂര്‍ സ്ക്വാഡ് എന്ന ചിത്രമാണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്നത്. കാതല്‍, ബസൂക്ക എന്നീ ചിത്രങ്ങളും മമ്മൂട്ടിയുേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.