ചെമ്പൻ വിനോദ് ജോസിന്റെ തിരക്കഥയിൽ മോഹൻലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന സിനിമ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ഔദ്യോഗിക സ്ഥിരീകരണം ഉടൻ വരും എന്നാണറിവ്. ഇന്ത്യയിലും വിദേശത്തുമാകും ഈ ബിഗ് ബജറ്റ് സിനിമയുടെ ചിത്രീകരണം എന്നും പറയപ്പെടുന്നു.
അങ്കമാലി ഡയറീസ്, ഭീമന്റെ വഴി എന്നീ ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയത് ചെമ്പൻ വിനോദാണ്.‘ ൈലല ഓ ലൈല’യാണ് മോഹൻലാൽ–ജോഷി കൂട്ടുകെട്ടില്‍ അവസാനം പുറത്തിറങ്ങിയത്.