തമിഴ് സിനിമയുടെ ഷൂട്ടിനിടയില്‍ പ്രശസ്ത തമിഴ് നടൻ തന്നോട് അപമര്യാദയായി പെരുമാറിയെന്നും തമിഴ് സിനിമാ മേഖലയിൽ താൻ ഒരുപാട് പ്രതിസന്ധികൾ നേരിട്ടെന്നും നടി നിത്യ മേനോൻ ഒരു അഭിമുഖത്തിൽ പറഞ്ഞുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചത് കഴിഞ്ഞ ദിവസങ്ങളിലാണ്. എന്നാൽ ഈ വാര്‍ത്തകള്‍ വ്യാജമാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നിത്യ.
ഇത് വ്യാജ വാർത്തയാണെന്നും താൻ ഇത്തരമൊരു അഭിമുഖമേ നൽകിയിട്ടില്ലെന്നും മാധ്യമങ്ങളിലെ ഒരു വിഭാഗം ഇത്തരം തരംതാണ നിലയിൽ പെരുമാറുന്നതിൽ ഖേദമുണ്ടെന്നും ഇനിയെങ്കിലും അസത്യപ്രചാരണം നിർത്തണമെന്നും വ്യാജവാർത്തയുടെ സ്‌ക്രീൻഷോട്ട് പങ്കുവച്ച് നിത്യ സോഷ്യൽ മീഡിയയിൽ കുറിച്ചു.
വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച അക്കൗണ്ടുകളുടെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് നിത്യയുടെ കുറിപ്പ്.