ADVERTISEMENT

നിർമാതാവ് എസ്. ജോർജിന്റെ മകളുടെ വിവാഹത്തിന് ബെൻസ് കാറിലെത്തിയ നടൻ അസീസ് നെടുമങ്ങാടിനെതിരെ സൈബർ അധിക്ഷേപം. ജോർജിന്റെ മകളുടെ വിവാഹത്തിന് അസീസ് എത്തിയത് ഒരു ബെൻസ് കാറിൽ ആയിരുന്നു. അസീസ് ബെൻസ് കാർ ഓടിച്ചെത്തുന്നതും പാർക്ക് ചെയ്യാൻ നൽകിയിട്ട് വിവാഹ വേദിയിലേക്ക് കയറിപ്പോകുന്നതുമായ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ഒരു വിഭാഗം അധിക്ഷേപവുമായി എത്തിയത്. വിമർശനങ്ങൾ കടുത്തതോടെ താൻ വന്നത് സുഹൃത്തിന്റെ കാറിലാണെന്ന വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അസീസ്.

‘കാറിൽ വന്നത് ഇഷ്ടപ്പെടാത്ത സഹോദരങ്ങളേ, അത് എന്റെ കാർ അല്ല, ഒരു സുഹൃത്തിന്റെ കാർ ആണ്, ഇനി അതിന്റെ പേരിൽ ആരും എന്നെ ക്രൂശിക്കരുത്’ അസീസ് കുറിച്ചു.

ADVERTISEMENT

അതേ സമയം അസീസിനെ പിന്തുണച്ചും വലിയൊരു വിഭാഗം രംഗത്തെത്തി.

ADVERTISEMENT
ADVERTISEMENT