മെഗാ സ്റ്റാര്‍ മമ്മൂട്ടിയും സംവിധായകൻ ഗൗതം മേനോനും ഒന്നിച്ച ‘ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്‌സ്’ തിയറ്ററുകളിലെത്തി മികച്ച അഭിപ്രായം സ്വന്തമാക്കുമ്പോൾ ചിത്രത്തിലെ ലുക്കിലുള്ള തന്റെ ഒരു ചിത്രം മമ്മൂട്ടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത് വൈറൽ. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് ചിത്രത്തിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.
ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ആദ്യ മലയാള സിനിമയാണ് ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്സ്’ മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മിക്കുന്ന ആറാമത്തെ ചിത്രമാണിത്. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ഡോ. സൂരജ് രാജന്‍, ഡോ. നീരജ് രാജന്‍ എന്നിവര്‍ ചേര്‍ന്നാണ്.
ഗോകുല്‍ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സുഷ്മിത ഭട്ട്, ഷൈന്‍ ടോം ചാക്കോ, വാഫ ഖതീജ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.