ഉണ്ണി ലാലു, സിദ്ധാര്‍ഥ് ഭരതന്‍, വിജയരാഘവൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിഷ്ണു ഹരീന്ദ്ര സംവിധാനം ചെയ്യുന്ന ‘പറന്ന് പറന്ന് പറന്ന് ചെല്ലാൻ’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ എത്തി. നോ മാന്‍സ് ലാന്‍ഡ് എന്ന ചിത്രത്തിന് ശേഷം ജിഷ്ണു ഒരുക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ വിഷ്ണുരാജിന്റേതാണ്.
സജിന്‍ ചെറുകയില്‍, സമൃദ്ധി താര, ശ്രീജ ദാസ്, ശ്രീനാഥ് ബാബു, ദാസന്‍ കൊങ്ങാട്, രതീഷ് കുമാര്‍ രാജന്‍, കലാഭവന്‍ ജോഷി, രാധ ഗോമതി, തങ്കം മോഹന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
ജെ.എം. ഇന്‍ഫോട്ടെയ്ന്‍മെൻറ് നിര്‍മിച്ച ചിത്രം ജനുവരി 31നാണ് തിയറ്ററുകളിലെത്തുക. മധു അമ്പാട്ടാണ് ഛായാഗ്രഹണം. അഡീഷണല്‍ സിനിമറ്റോഗ്രാഫി ദര്‍ശന്‍ എം. അമ്പാട്ട്, എഡിറ്റര്‍ ശ്രീജിത്ത് സി.ആര്‍, കോ-എഡിറ്റര്‍ ശ്രീനാഥ് എസ്.